Wednesday September 19th, 2018 - 12:55:pm
topbanner
Breaking News

നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത; കുവൈത്തിലേക്ക് 1000 പേരെ തെരഞ്ഞെടുക്കുന്നു

NewsDesk
നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത; കുവൈത്തിലേക്ക് 1000 പേരെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം ആയിരത്തോളം നഴ്‌സുമാരെ ഉടന്‍ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ ധാരണയായി. സംസ്ഥാന സര്‍ക്കാരിന് കീഴിലെ നോര്‍ക്ക, ഒഡേപെക്, തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുക. കേരളത്തിലെത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തി.

നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍, ആവശ്യമായപക്ഷം സംസ്ഥാന പ്രതിനിധിസംഘം ഒരിക്കല്‍ക്കൂടി കുവൈത്ത് സന്ദര്‍ശിക്കും.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹബ്രി, മുഹമ്മദ് അല്‍ അബ്കല്‍ഹാദി എന്നിവര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി.ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

വെള്ളിയാഴ്ച നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക സി.ഇ.ഒ. ആര്‍.എസ്.കണ്ണന്‍, ഒഡേപെക് മാനേജിങ് ഡയറക്ടര്‍ ഡോ. ജി.എല്‍.മുരളീധരന്‍, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ഇളങ്കോവന്‍ എന്നിവരുമായും ചര്‍ച്ചനടത്തി.

നിലവില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത് കുവൈത്തിലെ 32 പ്രധാന സ്ഥാപനങ്ങള്‍ വഴിയാണ്. ഈ സ്ഥാപനങ്ങള്‍ കേരളത്തിലേതടക്കമുള്ള വിവിധ റിക്രൂട്ടിങ് ഏജന്‍സികളുമായി ധാരണയിലെത്തിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. പല ഏജന്‍സികളും 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്.

ഉണ്ണി മുകുന്ദന്‍ സനുഷ വിവാഹ വാര്‍ത്തയ്ക്ക് പിന്നില്‍ അണിയറപ്രവര്‍ത്തകര്‍

ആറ്റിങ്ങല്‍ കൊലപാതകം ഞെട്ടിപ്പിക്കുന്നത്; പ്രണയത്തിനുവേണ്ടി മകളെ കുരുതി നല്‍കി

 

Read more topics: Kuwait, recruit, nurse
English summary
Kuwait seals deal to directly recruit 1000 nurses
topbanner

More News from this section

Subscribe by Email