Monday September 24th, 2018 - 11:05:pm
topbanner

ഓ എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ എൻ സി പി സ്ഥാപക ദിനാചരണവും ദേശീയ ജനറൽ സെക്രട്ടറിക്ക് യാത്രയപ്പും നൽകി

Aswani
ഓ എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ എൻ സി പി സ്ഥാപക ദിനാചരണവും ദേശീയ ജനറൽ സെക്രട്ടറിക്ക് യാത്രയപ്പും നൽകി

കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ എൻ സി പി സ്ഥാപകദിനാചരണവും (2018 ജൂൺ 10 )& കുവൈറ്റിലെ സേവനം അവസാനിച്ച് യുഎ ഇ ലേക്ക് പോകുന്ന ദേശീയ ജനറൽ സെക്രട്ടറി ശ്രീ ജിയോ ടോമിക്ക് യാത്രയപ്പും അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.

മതേതര ദിനമായി ആചരിച്ച ദിവസത്തിൽ ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ് മതേതരത്വ സന്ദേശം നൽകി, എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രൈറ്റ് വർഗ്ഗീസ് സ്വാഗതവും ജി ജോ ജോസ്, സൂരജ് പൊന്നേത്ത്, നോബിൾ ജോസ്, ശ്രീധരൻ എസ്, ഭാസ്കരൻ തേവർ, പ്രകാശ് ജാദവ് ,ജോഫി മുട്ടത്ത് എന്നിവർ ആശംസകളും നേർന്നു.ചടങ്ങിൽ വച്ച് ശ്രീ ജിയോ ടോമിയ്ക്ക് സംഘടനയിലെ നാളിതുവരെ നൽകിയ സേവനങ്ങൾക്ക് ഫലകവും, ഉപഹാരവും നൽകി ആദരിച്ചു.എൻ സി പി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മധുരവും വിതരണം ചെയ്തു.

Read more topics: kuwait, oncp,ncp,foundation day
English summary
oncp kuwait celebrate ncp founding day and given traveling to the National General Secretary
topbanner

More News from this section

Subscribe by Email