Tuesday November 13th, 2018 - 6:07:am
topbanner

കുവൈത്തില്‍ ഏകീകൃത തൊഴില്‍ക്കരാര്‍ വരുന്നു

NewsDesk
കുവൈത്തില്‍ ഏകീകൃത തൊഴില്‍ക്കരാര്‍ വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് വിരാമമിടുന്നതിന്റെയും, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി പുതിയ ഏകീകൃത തൊഴില്‍ക്കരാര്‍ കൊണ്ടുവരാന്‍ അധികൃതര്‍ ഒരുങ്ങുന്നു. വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവ തടയുക എന്നതും പുതിയ കരാറിന്റെ ലക്ഷ്യമാണ്. 2016 തുടക്കത്തോടെ കരാര്‍ നടപ്പില്‍ വരുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വര്‍ഷത്തിനും അഞ്ചു വര്‍ഷത്തിനുമിടക്കായിരിക്കണം ഏകീകൃത തൊഴില്‍ക്കരാറിന്റെ സമയപരിധി. കരാര്‍ കാലാവധി കഴിഞ്ഞാലും ഇരുകക്ഷികള്‍ക്കും എതിര്‍പ്പില്‌ളെങ്കില്‍ പുതുക്കാതെതന്നെ ഇവര്‍ യോജിപ്പിലത്തെുന്ന സമയപരിധിവരെ കരാര്‍ നിലനില്‍ക്കും.

തൊഴിലിടത്തു നിന്നും ഒളിച്ചോടുന്നവര്‍ക്ക് കൂടുതല്‍ പരിരക്ഷ ഉറപ്പു വരുത്തുന്നതാണ് പുതിയ കരാര്‍. സ്‌പോണ്‍സര്‍ കേസ് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഒളിച്ചോടിയയാള്‍ക്കെതിരെ മറ്റ് നടപടികളൊന്നുമെടുക്കില്ല. എന്നാല്‍ ജോലി സ്ഥലം സന്ദര്‍ശിക്കുന്ന പരിശോധക വിഭാഗത്തിന് പരാതി ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടാല്‍ 90 ദിവസത്തിനുശേഷം കേസ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇതോടെ, തൊഴിലുടമക്ക് തൊഴിലാളിയുടെ കാര്യത്തിലുള്ള ഉത്തരവാദിത്തം തീരും.

English summary
state of kuwait new private sector labour law
topbanner

More News from this section

Subscribe by Email