Thursday November 15th, 2018 - 3:23:am
topbanner

കുവൈറ്റ് കൂട്ടം -വടക്കേകാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Aswani
കുവൈറ്റ് കൂട്ടം -വടക്കേകാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് 'ഇഫ്താർ സംഗമം' സംഘടിപ്പിച്ചു. മെയ് 24വ്യാഴാഴ്ച അബ്ബാസിയ യൂണിക് സ്റ്റോർ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ പരിപാടിയിൽ ,മുഖ്യ രക്ഷാധികാരികളായ അബുബക്കർ സിദ്ദിഖ് മദനി ,ഉമ്മർകുട്ടി വിരിപ്പിലയിൽ ,അബ്ദുൽ റസാഖ് എന്നിവർ ചേർന്ന് മെമ്പർഷിപ് കാർഡ് പ്രകാശനം ചെയ്തു.

പ്രസിഡൻറ് വി .എച് മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഉല്ലാസ് മുഹമ്മദ്, ട്രെഷറർ റാഷിദ്‌ കല്ലിങ്ങൽ ,ഓഡിറ്റർ ഷാഫി വി.എച് എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് അബ്ദുറഹിമാൻ തങ്ങൾ "വ്രതം ആത്മീയ വായന " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .പരിപാടിയിൽ വടക്കേക്കാട് നിവാസികളായ നൂറോളം പേർ കുടുംബ സമേതം പങ്കെടുത്തു . ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.

English summary
kuwait koottam vadakkekad conduct ifthar meet
topbanner

More News from this section

Subscribe by Email