Saturday April 21st, 2018 - 1:17:am
topbanner

കുവൈത്ത് ഇസ്ലാഹി ഐക്യ സമ്മേളനം ജനസാഗരമായി

NewsDesk
കുവൈത്ത് ഇസ്ലാഹി ഐക്യ സമ്മേളനം ജനസാഗരമായി

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ (കെ.എന്‍.എം) സംയുക്തമായി സംഘടിപ്പിച്ച കുവൈത്ത് ഐക്യ സമ്മേളനം ചരിത്രം സൃഷ്ടിച്ചു.സമ്മേളനം ഡോ. അബ്ദുല്‍ മുഹ്സിന്‍ സബന്‍ അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജാതി മത വര്‍ഗ വംശ ദേശ ഭാഷാ വൈജാത്യങ്ങള്‍ക്കാതീതമായി മനുഷ്യനെ കാണാനും മനുഷ്യന്‍റെ നډക്കായി നിലക്കൊള്ളാനും കഴിയണമെന്ന് മഖ്യപ്രഭാഷണം നടത്തിയ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീന്‍ മദനി പറഞ്ഞു.

മത സംഘര്‍ഷം സൃഷ്ടിക്കാനോ അകലങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കാനോ ഇസ്ലാം ആഹ്വാനം ചെയ്യുന്നില്ല. ശാന്തിയും സമാധാനവും ഉദ്ഘോഷിക്കുകയും സൗഹാര്‍ദ്ദതയും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുകയും ചെയ്യാനാണ് മതങ്ങള്‍ അനുശാസിക്കുന്നത്. സങ്കുചിത്വത്തിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും മതത്തെ ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയും മതത്തിന്‍റെ മാനവികത ഉയര്‍ത്തിപ്പിടിക്കുകയും വേണം. നവോത്ഥാനത്തിന് മുജാഹിദ് ഐക്യം ശക്തിപകരുമെന്നും കാലത്തിന്‍റെ സ്പന്ദനം ഉള്‍കൊണ്ട് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സ്വലാഹുദ്ധീന്‍ മദനി വിശദീകരിച്ചു.kuwait islahi unity conference

അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കപ്പെടുകയും ആത്മീയ ചൂഷകര്‍ പുതിയ വേഷങ്ങളില്‍ അരങ്ങത്ത് വരികയും ചെയ്യുന്ന ഈ കാലത്ത് മുജാഹിദ് ഐക്യം ഏറെ പ്രസക്തമാണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി പറഞ്ഞു. മുസ്ലിം സമൂഹം മാത്രമല്ല പൊതുസമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ ഐക്യത്തെയും തുടര്‍പ്രവര്‍ത്തനങ്ങളെയും നോക്കിക്കാണുന്നതെന്നതും മുജാഹിദ് പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ നവോത്ഥാന പ്രവര്‍ത്തനം നടത്താന്‍ ഈ കൂട്ടായ്മക്ക് കരുത്ത് പകരാന്‍ സമുദായ സ്നേഹികള്‍ തയ്യാറാവേണ്ടതുണ്ടെന്ന് ഹനീഫ കായക്കൊടി സൂചിപ്പിച്ചു.

ഇസ്ലാമോ ഫോബിയയെ ആയുധമായുപയോഗിച്ച് സാമ്രാജ്യത്വവും ഫാഷിസവും തങ്ങളുടെ അധികാരമുറപ്പിക്കുവാനും തങ്ങളുദ്ഘോഷിക്കുന്ന ലോകക്രമം സൃഷ്ടിക്കുവാനും ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് ഇസ്ലാമിക പ്രബോധകര്‍ ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ മുന്നേറേണമെന്ന് നിച്ച് ഓഫ് ഡയറക്ടര്‍ എം.എം അക്ബര്‍ പറഞ്ഞു. ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകളുണ്ടാക്കികൊണ്ട് ഇസ്ലാമോ ഫോബിക്കുകള്‍ തങ്ങളുടെ ആശയ വ്യവസ്ഥ സൃഷ്ടിക്കുന്നത്. ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന ഇസ്ലാമിനെ പൊതു സമൂഹത്തില്‍ തുറന്ന്വെക്കുകയും തെറ്റിദ്ധാരണകള്‍ തിരുത്തുകയുമാണ് അതിനുള്ള മറുമരുന്നെന്ന് അക്ബര്‍ വിശദീകരിച്ചു.

ഐ.ഐ.സി പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം കുട്ടി സലഫി, അബ്ദു അടക്കാനി, കെ.ടി.പി അബ്ദുറഹിമാന്‍, ഇബ്രാഹിം കുന്നില്‍, ഡോ. അമീര്‍ അഹ്മദ്, ഷറഫുദ്ധീന്‍ കണ്ണേത്ത്, ഫൈസല്‍ മഞ്ചേരി സാദിഖ് അലി, മുഹമ്മദ് റാഫി നന്തി, ശിയാം ബഷീര്‍, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി, മുഹമ്മദ് അലി, അബൂബക്കര്‍ വടക്കാഞ്ചേരി, സ്വാലിഹ് വടകര, അബ്ദുറസാഖ് ചെമ്മണൂര്‍, ഹംസ പയ്യനൂര്‍, സഗീര്‍ തൃക്കരിപ്പൂര്‍, ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍ എന്നിവര്‍ പങ്കെടുത്തു. കെ.കെ.ഐ.സി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹമീദ്, ഐ.ഐ.സി ജനറല്‍ സെക്രട്ടറി എഞ്ചി. അന്‍വര്‍ സാദത്ത്, മനാഫ് മാത്തോട്ടം, റഹിം മാറഞ്ചേരി, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു.

Read more topics: kuwait, islahi, unity conference,
English summary
kuwait islahi unity conference

More News from this section

Subscribe by Email