Wednesday November 14th, 2018 - 7:31:pm
topbanner

കുവൈറ്റില്‍ ഇനി മുതല്‍ തൊഴില്‍ വിസകളില്‍ ബാര്‍കോഡും

Jikku Joseph
കുവൈറ്റില്‍ ഇനി മുതല്‍ തൊഴില്‍ വിസകളില്‍ ബാര്‍കോഡും

വ്യാജ വിസകള്‍ തടയുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ ഇനി മുതല്‍ തൊഴില്‍ വിസകളില്‍ ബാര്‍കോഡ് രേഖപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ മാന്‍പവര്‍ അതോറിറ്റിയാണ് ബാര്‍കോഡ് സംവിധാനത്തിനു തുടക്കമിട്ടിരിക്കുന്നത്.

വ്യാജ വിസ വിതരണം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിന് പുതിയ സംവിധാനം ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വേളയില്‍ അതത് രാജ്യത്തുള്ള കുവൈത്ത് എംബസിക്കോ കോണ്‍സുലാര്‍ വിഭാഗത്തിനോ ബാര്‍കോഡില്‍ രേഖപ്പെടുത്തിയ വിവരങ്ങളും തൊഴിലാളിയുടെ പാസ്പോര്‍ട്ട് രേഖകളും തമ്മില്‍ ഒത്തു നോക്കുന്നതിനും വിസ സ്റ്റാമ്പിങ്ങിനു മുമ്പ് തൊഴില്‍ പെര്‍മിറ്റിന്റെ സാധുത കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പു വരുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

English summary
kuwait introduces barcode on work visa to avoid forgery
topbanner

More News from this section

Subscribe by Email