Thursday February 21st, 2019 - 11:58:pm
topbanner

സാഹോദര്യത്തോടെ കുവൈത്ത് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പെരുന്നാള്‍ ആഘോഷിച്ചു

Aswani
സാഹോദര്യത്തോടെ കുവൈത്ത് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പെരുന്നാള്‍ ആഘോഷിച്ചു

കുവൈത്ത്:  കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വിവിധ പള്ളികളില്‍ ചെറിയ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്കരണവും സ്ഥാപിക്കാൻ സമൂഹം തയ്യാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു.

മലയാളം ഖുതുബ നടക്കുന്ന സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നല്‍കി.

ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ സിദ്ധീഖ് മദനിയും മങ്കഫിലെ ഫാത്വിമ അൽ-അജ്മി പള്ളിയില്‍ അബ്ദുന്നാസർ മുട്ടിലും മെഹ്ബൂലയിലെ നാസർ സ്പോർട്സ് കേന്‌പ് പള്ളിയില് ഷാനിബ് വടകരയും നേതൃത്വം നൽകി.

Viral News

English summary
kuwait indian islahi center celebrated eid ul fitr with brotherhood
topbanner

More News from this section

Subscribe by Email