Monday September 24th, 2018 - 11:04:pm
topbanner

അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുത്: കുവൈറ്റ്

renjini
അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുത്: കുവൈറ്റ്

കുവൈറ്റ്: അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാരുടെ ഇന്റര്‍വ്യൂ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തിയിരുന്നു.

പ്രാദേശികമായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രേഖകളുമായി മന്ത്രാലയ ആസ്ഥാനത്ത് നേരിട്ട് എത്തണമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശത്തിലുള്ളത്. ഇന്റര്‍വ്യു പ്രതീക്ഷിച്ചു നിരവധി പേര് എത്തിയതോടെ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്.

മന്ത്രാലയത്തിലേക്കുള്ള നിയമന അറിയിപ്പുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും മറ്റുള്ളവ വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വ്യാജ സീല്‍ പതിച്ച് ഇത്തരം സംഘങ്ങള്‍ നിയമന ഉത്തരവ് വരെ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

Read more topics: kuwait, illegal, recruiting, teams
English summary
Do not fall into the trap of illegal recruiting teams
topbanner

More News from this section

Subscribe by Email