Sunday November 18th, 2018 - 9:25:am
topbanner

കുവൈറ്റിലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നു; നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴ

NewsDesk
കുവൈറ്റിലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നു; നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴ

കുവൈത്തിലെ 2010ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി മാന്‍ പവര്‍ പബ്ലിക് അതോറിട്ടി തീരുമാനിച്ചു. തൊഴിലാളികളെ സംബന്ധിച്ചും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തൊഴിലുടമകളെ സംബന്ധിച്ചം, തൊഴില്‍ നിയമത്തിലെ ചില വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പ് അനുമതി നല്‍കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിട്ടി അറിയിച്ചു.

നിയമം ലംഘിക്കുന്ന തൊഴിലുടമയ്ക്ക് ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെയും ആയിരം ദിനാര്‍ മുതല്‍ അയ്യായിരം ദിനാര്‍ വരെ പിഴയും വിധിക്കാനുള്ള നൂറ്റിമുപ്പത്തിയെട്ടാം വകുപ്പിന്റെ ഭേദഗതിയാണ് ഇതില്‍ സുപ്രധാനം. വിദേശത്തുനിന്നും തൊഴിലാളികളെ കൊണ്ടുവന്നശേഷം അവര്‍ക്ക് തൊഴില്‍ നല്‍കാതിരിക്കുന്നത് മനുഷ്യക്കടത്തിനു സമമാണെന്നും അത്തരം തൊഴിലുടമകള്‍ക്കും പിഴയും തടവും നിയമഭേദഗതി അനുശാസിക്കുന്നു.

മന്ത്രിസഭയുടെ അനുമതിക്കായി ഭേദഗതികള്‍ നല്‍കിയശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ഇവരില്‍നിന്ന് 500 മുതല്‍ ആയിരം ദിനാര്‍ വരെ പിഴയീടാക്കും.

ആവര്‍ത്തിച്ചുള്ള കുറ്റത്തിന്
പിഴയും ഇരട്ടിയാകും. നിയമം ലംഘിക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്താല്‍ ഉടമയ്ക്ക് ആറുമാസം വരെ തടവുശിക്ഷയും ആയിരം ദിനാര്‍വരെ പിഴയും വിധിക്കാന്‍ നൂറ്റിനാല്‍പ്പത്തിരണ്ടാം വകുപ്പിന്റെ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

ലേബി സജീന്ദ്രന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ; ഇല്ലെങ്കില്‍ ഇനി വാര്‍ത്തയുമായി വരാതിരിക്കൂ

 

Read more topics: kuwait, empolyment law, amended
English summary
kuwait empolyment law amended
topbanner

More News from this section

Subscribe by Email