Sunday February 17th, 2019 - 7:39:pm
topbanner

'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരം; സാജിദ , സലാമത്ത്, ഷാദിയ എന്നിവർ വിജയികൾ

Aswani
'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരം; സാജിദ , സലാമത്ത്, ഷാദിയ എന്നിവർ വിജയികൾ

കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തിലെ ഗ്രാന്‍റ് ഫിനാലയില്‍ ഒന്നാംസ്ഥാനം സാജിദ ഹുസൈൻ (കണ്ണൂർ പാറാൽ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം സലാമത്ത് മൂസ(തലശ്ശേരി), മൂന്നാം സ്ഥാനം ഷാദിയ കോയമ്മ തങ്ങൾ (കുവൈത്ത്) എന്നിവര്‍ നേടി.ഇവരെ കൂടാതെ പതിനെട്ട് വീക്ക്ലി ക്വിസ്ജേതാക്കളേയും സമ്മാനർഹരായികണ്ടെത്തിയിട്ടുണ്ട് .

ജർമനി, ഇന്തോനേഷ്യ, ഇംഗ്ലണ്ട്, അമേരിക്ക, തായ്വാൻ,കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സൗദ്യ അറേബ്യ, അബൂദാബി, ഷാര്‍ജ, ദുബായ്, ബാംഗ്ലൂര്‍, കേരള, ഡൽഹി,തമിഴ്നാട് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മര്‍ഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറത്തുന്നംലിനെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐ.ഐ.സിയുടെ പൊതുപരിപാടിയില്‍ വെച്ച് നടക്കും. റമദാൻ സ്പെഷ്യലായി സൂറത്തുൽ ഖസ്വസിനെ അടിസ്ഥാനമാക്കി റമദാൻ ഒന്നു മുതൽ ആരംഭിച്ച ഡെയിലി ക്വിസ് ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു വരുന്നു. ഇതിന്രെ മെഗാ ഫൈനൽ ജൂൺ 1 വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

വിജയികളെ കണ്ടെത്താനായി ചേർന്ന വെളിച്ചം സമിതിയിൽ ചീഫ് പരീക്ഷാ കൺട്രോളർ മൗലവി അബ്ദുന്നാസർ മുട്ടിൽ അദ്ധ്യക്ഷനായിരുന്നു.ഐടി കോഡിനേറ്റർ സഅദ് പുളിക്കൽ സ്വാഗതം പറഞ്ഞു. മനാഫ് മാത്തോട്ടം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.കോഡിനേറ്റർമാരായസൈദ് മുഹമ്മദ് റഫീദ്, അബ്ദുൽ ജബ്ബാർ, നബീൽഎന്നിവർ സംസാരിച്ചു.

Viral News

Read more topics: kuwait, annoor, quiz, competition
English summary
annoor quran international online quiz competition: sajidha, salamath, shadhiya are the winners
topbanner

More News from this section

Subscribe by Email