Tuesday November 13th, 2018 - 9:39:pm
topbanner

കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കുന്നു; പരിശോധന ശക്തമാക്കും

Jikku Joseph
കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കുന്നു; പരിശോധന ശക്തമാക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രഖ്യാപിച്ചിരുന്ന പൊതു മാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും. രാജ്യത്ത് താമസരേഖകള്‍ ഇല്ലാതെ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്ന അവസാന ദിവസമാണ് ഇന്ന്. ഞായറാഴ്ച മുതല്‍ അനധികൃത താമസക്കാര്‍ക്കായി പരിശോധ ശക്തമാക്കും.

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്കായി താമസൗകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവധിദിനങ്ങളിലും സേവനം ലഭ്യമായിരിക്കും. നിയമലംഘകര്‍ക്കു പിഴയടച്ച്? താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാം. ഇളവുകാലം അവസാനിക്കുന്ന ഞായറാഴ്ച മുതല്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ സൂചന നല്‍കി.

നേരത്തെ ഫെബ്രുവരി 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി നല്‍കുകയായിരുന്നു. പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ, ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോ പറ്റിയിരുന്നില്ല. ഇത് മനസ്സിലാക്കി വിവിധരാജ്യങ്ങളുടെ എംബസികളും പൊതുമാപ്പ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് കാലാവധി നീട്ടി നല്‍കിയത്.

Read more topics: kuwait, amnesty, giong, finish
English summary
kuwait amnesty giong to finish
topbanner

More News from this section

Subscribe by Email