Tuesday September 25th, 2018 - 9:08:am
topbanner

കുവൈത്ത് പൊതുമാപ്പ്: പ്രയോജനപ്പെടുത്തി രാജ്യം വിട്ടത് 57132 പേര്‍, പരിശോധ ശക്തമാക്കി

Jikku Joseph
കുവൈത്ത് പൊതുമാപ്പ്: പ്രയോജനപ്പെടുത്തി രാജ്യം വിട്ടത് 57132 പേര്‍, പരിശോധ ശക്തമാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രഖ്യാപിച്ചിരുന്ന പൊതു മാപ്പ് കാലാവധി അവസാനിച്ചതോടെ പരിശോധ ശക്തമാക്കി. രാജ്യത്ത് താമസരേഖകള്‍ ഇല്ലാതെ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. ഏകദേശം 78096 ആളുകള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ 57132 പേര്‍ രാജ്യം വിടുകയും 20964 പേര്‍ രാജ്യത്തിനുള്ളില്‍ തന്നെ താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. 19868 ഇന്ത്യക്കാരാണ് ആകെ പൊതു മാപ്പ് പ്രയോജനപ്പെടുത്തിയത്.

ഇന്ത്യക്കാരില്‍ 11033 പേരാണ് ഔട്ട് പാസ് വഴി രാജ്യം വിട്ടത്. 2930 പേര്‍ സ്വന്തം പാസ്പോര്‍ട്ട് വഴി നാട്ടില്‍ പോയതടക്കം ആകെ 13963 ഇന്ത്യക്കാരാണ് രാജ്യത്തു നിന്നും പുറത്തു പോയി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 5905 ഇന്ത്യക്കാര്‍ പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു.

ജനുവരി 29 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. മുമ്പ് രാജ്യത്ത് 155000 അനധികൃത താമസക്കാര്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ് പൊതുമാപ്പിനു രാജ്യം അനുമതി കൊടുത്തത്. പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാര്‍ക്കായി പരിശോധ ശക്തമാക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്കായി താമസൗകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിനല്‍കിയിരുന്നു.

അവധിദിനങ്ങളിലും സേവനം ലഭ്യമായിരുന്നു. നിയമലംഘകര്‍ക്കു പിഴയടച്ച് താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാം. നേരത്തെ ഫെബ്രുവരി 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി നല്‍കുകയായിരുന്നു.

പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ, ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോ പറ്റിയിരുന്നില്ല. ഇത് മനസ്സിലാക്കി വിവിധരാജ്യങ്ങളുടെ എംബസികളും പൊതുമാപ്പ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് കാലാവധി നീട്ടി നല്‍കിയത്.

Read more topics: kuwait, amnesty, days, finish
English summary
kuwait amnesty days finish
topbanner

More News from this section

Subscribe by Email