Friday June 22nd, 2018 - 8:52:pm
topbanner
Breaking News

റമാളാനിലെ കണിശത ജീവിതത്തിൽ പുലർന്ന് കാണണം:അബ്‍ദുൾ സലാം പാലപ്പറ്റ

Aswani
റമാളാനിലെ കണിശത ജീവിതത്തിൽ പുലർന്ന് കാണണം:അബ്‍ദുൾ  സലാം പാലപ്പറ്റ

കുവൈത്ത്: റമളാൻ മാസത്തിൽ പ്രാവർത്തികമാക്കുന്ന ഭക്തിപൂർണമായ കണിശത ജീവിത മുഴുവേള പുലർന്ന് കൊണ്ടിരിക്കുന്പോഴാണ് വിശ്വാസം പൂർണത കൈവരിക്കാനാകൂവെന്ന് കുവൈത്ത് ഔക്കാഫിന്റെ പ്രത്യേക അതിഥിയായി എത്തിയ പണ്ധിതനും വാഗ്മിയുമായ അബ്‍ദുൾ സലാം പാലപ്പറ്റ വിശദീകരിച്ചു. ഇന്ത്യന് ഇസ്ലാഹി സെന്റർ മങ്കഫ് മെഹ്ഫില് ഹാളില് സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്രതനാളിലെ ഓരോ നിമിഷവും ആത്മ സംസ്കരണത്തിൻറെ മഹിതമായ സന്ദേശം പകർന്നു നൽകുന്നു. സ്നേഹവും സമത്വവും സാഹോദര്യ ബോധവുമുണർത്തുന്ന ആരാധനകർമ്മം കൂടിയാണ് വൃതാനുഷ്ഠാനമെന്ന് അബ്‍ദുൾ സലാം പാലപ്പറ്റ സൂചിപ്പിച്ചു.

സംഗമം ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. ഏരിയ കോർഡിനേറ്റർ എൻജി. ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സി.കെ അബ്ദുല്ലത്തീഫ്, എൻജി. ഉമ്മർ കുട്ടി, അബ്ദുൽ അസീസ് സലഫി എന്നിവർ സംസാരിച്ചു. ഹനീൻ മുദ്ദസ്സിർ ഖിറാഅത്ത് നടത്തി.

English summary
Stay closely in Ramalan life: abdul salam palappatta

More News from this section

Subscribe by Email