topbanner
Monday June 26th, 2017 - 5:34:am
topbanner

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു

NewsDesk
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്  ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കുവൈറ്റ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഒന്നാമത് വാര്‍ഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2017 ആഘോഷിച്ചു. അബ്ബാസിയയിലുള്ള ഇന്ത്യന്‍ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് അനൂപ് സോമന്‍ അധ്യക്ഷത വഹിച്ച യോഗം ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിന്‍ ഭദ്രദീപം തെളിയിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റില്‍ രൂപംകൊണ്ട് ഈ ചുരുങ്ങിയ കാലയളവില്‍ ചെയ്ത കാര്യങ്ങള്‍ സമാനതകളില്ലാത്തതും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. കുവൈറ്റില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതിയായ കനിവ് 2017-ന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി. പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, രാജു ഭാസ്‌കര്‍, ജോര്‍ജ് വര്‍ഗീസ്, ജയകൃഷ്ണന്‍ നായര്‍, ഹംസ പയ്യന്നൂര്‍, ആന്റണി മാര്‍ട്ടിന്‍, സിബിച്ചന്‍ മാളിയേക്കല്‍, അനീഷ് നായര്‍, സി.എസ്. ബത്തര്‍, ഡിപിന്‍ പ്രസാദ്, ജിജോ കുര്യന്‍, രതീഷ് കുമ്പളത്ത്, വിജോ കെ.വി., എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

English summary
kottayam pravasi association Kuwait first anniversary pc george
topbanner topbanner

More News from this section

Subscribe by Email