Sunday September 23rd, 2018 - 2:19:am
topbanner

മസ്‌കറ്റില്‍ വാഹനാപകടം; മലയാളി യുവാവും ഭാര്യാ മാതാവും മരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

NewsDesk
മസ്‌കറ്റില്‍ വാഹനാപകടം; മലയാളി യുവാവും ഭാര്യാ മാതാവും മരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

മസ്‌കറ്റ്: ഒമാനിലെ ബറക നഖല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.

അമീറിന്റെ മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്‌ന (രണ്ട്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ അല്‍ ഖൂദ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സീബില്‍ നിന്ന് നഖലിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍.

പത്തു വര്‍ഷമായി ഒമാനിലുള്ള അമീര്‍ നേരത്തെ പച്ചക്കറി വിതരണ ജോലിയായിരുന്നു. മൂന്ന് മാസം മുമ്പാണ് നഖ്‌ലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.

Read more topics: Keralite, Oman, accident
English summary
2 Keralites among 5 killed in Oman accident
topbanner

More News from this section

Subscribe by Email