topbanner
Tuesday February 20th, 2018 - 7:01:pm
topbanner
Breaking News

മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം; പ്രവാസി ഡ്രൈവര്‍ക്ക് ആറരക്കോടിയുടെ ലോട്ടറി

NewsDesk
മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം; പ്രവാസി ഡ്രൈവര്‍ക്ക് ആറരക്കോടിയുടെ ലോട്ടറി

ദുബായ്: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 12 കോടി രൂപ സമ്മാനം ലഭിച്ചതിന് പിന്നാലെ മറ്റൊരു മലയാളിക്കും കോടികളുടെ സമ്മാനം.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ മലയാളി ഡ്രൈവറായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്കാണ് ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചത്.

ദുബായിലെ ഒരു കമ്പനിയില്‍ ഡ്രൈവറായ വേണുഗോപാല്‍ വാര്‍ഷിക അവധിക്ക് നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആയിരം ദിര്‍ഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഈ ഭാഗ്യ പരീക്ഷണം നടത്തുന്നത്.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള വേണുഗോപാല്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയി സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗികള്‍ക്കും മറ്റും സഹായം ചെയ്യണമെന്നും ആഗ്രഹിക്കുന്നു.

ഇതിന് മുന്‍പും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരെ കോടീശ്വരന്മാരാക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം.

Read more topics: Kerala, pravasi, Dubai, Duty Free
English summary
Keralite wins Rs 6.5 crore in Dubai Duty Free raffle
topbanner

More News from this section

Subscribe by Email