Friday December 14th, 2018 - 6:02:pm
topbanner

സൗദിയില്‍ നാലംഗ സംഘം മലയാളിയെ വെട്ടിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

suji
സൗദിയില്‍ നാലംഗ സംഘം മലയാളിയെ വെട്ടിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

സൗദിയില്‍ നാലംഗ സംഘം മലയാളിയെ വെട്ടി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. ഒമാനൂര്‍ സ്വദേശിയും റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫാണ് ആക്രമിക്കപ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേ ഇരുമ്പ് ദുണ്ഡുകൊണ്ടാണ് അഷ്‌റഫ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 2300 റിയാല്‍ കവര്‍ന്ന് കടന്നുകളഞ്ഞു.
ശമ്പളം ലഭിച്ച തുകയാണ് പഴ്‌സില്‍ ഉണ്ടായിരുന്നതെന്നും തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം അവര്‍ വലിച്ചെറിഞ്ഞെന്നും അഷ്‌റഫ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി .

Read more topics: keralite , robbery, saudi
English summary
keralite robbed in saudi
topbanner

More News from this section

Subscribe by Email