മസ്കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കൊലയാളിക്കുവേണ്ടി തിരച്ചില്‍ തുടരവെ മറ്റൊരു മലയാളി നഴ്സ് കൂടി കൊല്ലപ്പെട്ട നിലയില്‍.
ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന് (39) ആണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിനു സമീപത്തെ ഫ് ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിന്‍.
മുറിയില്‍നിന്നു മൃതദേഹം പൊലീസ് കൊണ്ടുപോയിട്ടില്ല. ഭര്‍ത്താവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മറ്റൊരു യുവതിയും ദിവസങ്ങള്‍ക്കു മുന്‍പ് സലാലയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ കൊലയാളിയെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ചിക്കുവിന്റെ കൊലപാതകക്കേസില്‍ ഭര്‍ത്താവിനെ ദീര്‍ഘനാള്‍ തടവില്‍വെച്ച് വിട്ടയച്ചതല്ലാതെ പ്രതിയെ പിടികൂടാന്‍ ഒമാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.