Tuesday November 20th, 2018 - 9:14:pm
topbanner

പ്രവാസി മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

NewsDesk
പ്രവാസി മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

ബുറൈദ: എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെ(26) ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. സൗദി അല്ഖസീം പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ബുറൈദയില് നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി.

എന്നാല്‍ ഏറെ വൈകിട്ടും കാണാത്തതിനെ തുടര്‍ന്നു ഒപ്പം താമസിച്ചവര്‍ കതകില്‍ മുട്ടി വിളിച്ചു എങ്കിലും തുറന്നില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ വാതിലില്‍ തുറന്നപ്പോള്‍ ജിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

രാസപരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച ശേഷം മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒന്നര വര്‍ഷം മുമ്പ് ഇവിടെയത്തെിയ ജിന്‍സി ആദ്യ അവധി കഴിഞ്ഞ് ഈ മാസം രണ്ടിനാണ് മടങ്ങിയത്തെിയത്. അവിവാഹിതയാണ്. അമ്മ ജോളി മാത്യു. സഹോദരി ബിന്‍സി ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ്. സഹോദരന്‍ ബാസില്‍.

Read more topics: keralite, nurse, saudi arabia
English summary
keralite nurse dies in saudi arabia
topbanner

More News from this section

Subscribe by Email