Friday December 14th, 2018 - 8:50:am
topbanner

സൗദി അറേബ്യയില്‍ മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

suji
സൗദി അറേബ്യയില്‍ മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയിലെ റിയാദില്‍ മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ കയറാടി വഴിലിയില്‍ ഒറ്റക്കണ്ടത്തില്‍ യൂസഫിനെ(40)യാണ് വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലെ ശിഫ സനാഇയയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

അല്‍ഖര്‍ജ് ചെക്ക് പോസ്റ്റിന് സമീപം യൂസഫ് ഓടിച്ചിരുന്ന പിക്കപ്പ് വാഹനത്തിലാണ് മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് സ്‌പോണ്‍സറെ കാണാന്‍ യൂസഫ് അല്‍ഖര്‍ജിലേക്ക് യാത്ര തിരിച്ചത്. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റര്‍ പരിധിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയതായി ട്രാഫിക് പോലീസാണ് സ്‌പോണ്‍സറെ വിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

മാതാവ്, ഖദീജ, ഭാര്യ സൗജത്ത്. മക്കള്‍ അഫ്‌സ, അഹ്ല, മുഹമ്മദ് അഫ്‌നാന്‍. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും.

Read more topics: keralite ,saudi arabia
English summary
keralite died in saudi arabia
topbanner

More News from this section

Subscribe by Email