Thursday March 21st, 2019 - 1:17:am
topbanner
topbanner

അപസ്മാരത്തിനുള്ള മരുന്നുമായി സൗദിയിലെത്തിയ മലയാളികള്‍ ജയിലിലായി

suji
അപസ്മാരത്തിനുള്ള മരുന്നുമായി സൗദിയിലെത്തിയ മലയാളികള്‍ ജയിലിലായി

അപസ്മാരത്തിനുള്ള മരുന്നുമായി സൗദിയിലെത്തിയ മലയാളികളായ രോഗിയും ബന്ധുവും ജയിലില്‍. ഹരിപ്പാട് സ്വദേശികലായ അബ്ദുള്‍ സമദ്, സഹോദരി ഭര്‍ത്താവും അപസ്മാര രോഗിയുമായ മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. നജ്‌റാനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണിവര്‍.

രണ്ടുമാസത്തെ അവധിയ്ക്ക് നാട്ടില്‍ പോയ അബ്ദുള്‍ സമദ് സെപ്തംബര്‍ 13 നാണ് സൗദിയിലേക്ക് തിരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി ഒമ്പതരയോടെ റിയാദിലെത്തി അബഹയിലേക്ക് പോകുന്നതിനായി വിമാനം മാറികയറാന്‍തയ്യാറെടുക്കവേയാണ് പിടിയിലായത്.

അപസ്മാര മരുന്നുകള്‍ ഉള്‍പ്പെടെ കൈവശം വയ്ക്കുന്നത് സൗദിയില്‍ കുറ്റമാണ്. മയക്കുമരുന്നിലുള്ള അംശങ്ങള്‍ മരുന്നില്‍ ചേരുന്നതാണ് കാരണം. ഒരു വര്‍ഷത്തേക്കുള്ള രണ്ടു തരം ഗുളികകാളണ് സമദിന്റെ പക്കലുണ്ടായത്. മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശമുണ്ടായിട്ടും അറസ്റ്റ് ചെയ്തു.കസ്റ്റംസ് സെല്ലില്‍ പാര്‍പ്പിച്ച അബ്ദുള്‍ സമദിനെ പിറ്റേറ്റ് മരുന്നുമായി നൗഫലിന്റെ താമസ സ്ഥലത്തേക്കെത്തിച്ച് ബാഗ് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഹമ്മദ് നൗഫലിനെ നജ്‌റാന്‍ ജയിലിലും അബ്ദുള്‍ സമദിനെ മക്കയിലെ ഷുമൈസി ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത് .

Viral News

Read more topics: keralite, arrest, saudi
English summary
keralite arrested in saudi
topbanner

More News from this section

Subscribe by Email