topbanner
Saturday November 25th, 2017 - 1:12:pm
topbanner
Breaking News

നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി ട്രാഫിക് കുരുക്കില്‍പ്പെട്ടു; ഷാര്‍ജ പോലീസ് രക്ഷയ്‌ക്കെത്തി

NewsDesk
നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി ട്രാഫിക് കുരുക്കില്‍പ്പെട്ടു; ഷാര്‍ജ പോലീസ് രക്ഷയ്‌ക്കെത്തി

ഷാര്‍ജ: അത്യാവശ്യ കാര്യത്തിനായി ഒരുദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളിക്ക് രക്ഷയായി ഷാര്‍ജ പോലീസ്. അല്‍ഐനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സനില്‍മാത്യുവിനാണ് ട്രാഫിക്കില്‍പ്പെട്ട് യാത്രമുടങ്ങുന്ന സാഹചര്യത്തില്‍ ഷാര്‍ജ പോലീസ് സഹായത്തിനെത്തിയത്.

ചൊവ്വാഴ്ച രാത്രി 8.45ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സനില്‍ ടിക്കറ്റ് ബുക്കുചെയ്തത്. ഏഴുമണിക്ക് എയര്‍പോര്‍ട്ടിലെത്താന്‍ അല്‍ഐനില്‍നിന്ന് സ്വയം കാറോടിച്ചാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പക്ഷേ, ഷാര്‍ജ വ്യവസായമേഖലയായ സജയില്‍ എത്തിയതും ഗതാഗതക്കുരുക്ക് രൂക്ഷം. ഏഴുമണിക്കുമുന്‍പ് വിമാനത്താവളത്തിലെത്താമെന്ന് കണക്കുകൂട്ടിയ സനില്‍ മാത്യു ഈ സമയവും സജയില്‍ 7.30 ആയതോടെ ഷാര്‍ജ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 999ലേക്ക് സഹായത്തിനായി വിളിച്ചു.

സനില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട സ്ഥലം ചോദിച്ചറിഞ്ഞ പോലീസ് 15 മിനിറ്റുകൊണ്ട് സജയിലെത്തുകയും യാത്രാരേഖകള്‍ പരിശോധിച്ചശേഷം പോലീസ് വാഹനത്തിന്റെപിന്നാലെ വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇതേസമയം, വിമാനത്താവളത്തില്‍ സനിലിനെയുംകാത്ത് മറ്റൊരു പോലീസുദ്യോഗസ്ഥന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പോലീസിന്റെ സഹായത്തില്‍ രാത്രി 8.05ന് സനില്‍ വിമാനത്താവളത്തിലെത്തിയെങ്കിലും ഇമിഗ്രേഷന്‍ കൗണ്ടറും അടച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശാനുസരണം ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി സനില്‍ അതേ വിമാനത്തില്‍ നാട്ടില്‍പ്പോയി തിരിച്ചെത്തി. കഴിഞ്ഞ 10 വര്‍ഷമായി കുടുംബസമേതം അല്‍ഐനില്‍ താമസിക്കുകയാണ് സനില്‍ മാത്യു.

Read more topics: kerala, man, traffic, sharjah, police
English summary
kerala man who stuck in traffic gets help from sharjah police
topbanner topbanner

More News from this section

Subscribe by Email