Saturday January 19th, 2019 - 9:58:am
topbanner

ശബരിമല സംരക്ഷണം: ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബത്തിന് കെ എച്ച് എന്‍ എ ഒരു ലക്ഷം രൂപ നല്‍കും

NewsDesk
ശബരിമല സംരക്ഷണം: ചന്ദ്രന്‍ ഉണ്ണിത്താന്റെ  കുടുംബത്തിന് കെ എച്ച് എന്‍ എ ഒരു ലക്ഷം രൂപ നല്‍കും

ന്യുജഴ്‌സി: പന്തളത്ത് കൊല്ലപ്പെട് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) അനുശോചനം അര്‍പ്പിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു . പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറില്‍ പരുക്കേറ്റാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ജീവത്യാഗമാണ് അദ്ദേഹത്തിന്റെതെന്ന് കെ എച്ച്് എന്‍ എ പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കാന്‍ ശബരിമലയുടെ പവിത്രത തകരാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ അയ്യപ്പ ഭക്തര്‍ മുന്നോട്ടു പോവേണ്ട സമയമാണ്. ഭരണകൂട ഭീകരതയുടെ പീഡനങ്ങള്‍ നിസഹായരായി അതീവ ദുഃഖത്തോടെ ഏറ്റു വാങ്ങുന്ന ജനതയായി കേരളത്തിലെ ഹിന്ദു സമൂഹം മാറിയിരിക്കുന്നു . അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുക എന്ന ഉത്തരവാദിത്വം മറ്റു സഹോദര സംഘടനകളെപ്പോലെ കെ എച് എന്‍ എ ഉള്‍ക്കൊള്ളുന്നതായി ഇരുവരും പറഞ്ഞു

Read more topics: kerala, hindus, north america,
English summary
kerala hindus of north america
topbanner

More News from this section

Subscribe by Email