topbanner
Friday October 20th, 2017 - 4:58:am
topbanner

അമേരിക്കന്‍ മലയാളികളുടെ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും

suvitha
അമേരിക്കന്‍ മലയാളികളുടെ കേരള ക്രിക്കറ്റ് ലീഗിന്റെ  ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ആദ്യത്തേതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും. 2015 ല്‍ ആരംഭിച്ച കെ സി എല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ പ്രത്യേകം സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ ലീഗില്‍ 7 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൂര്‍ണമയും മലയാളികളെ മാത്രം ഉള്‍കൊള്ളിച്ചുകൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് വരികയും കായികപ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത്.

രാവിലെ 7:30 മുതല്‍ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കലാ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള അനേകം പേര്‍ പങ്കെടുക്കും. ഐപിഎല്‍ മാതൃകയില്‍ ആയിരിക്കും ഉദ്ഘാടനം നടക്കുക.

100ല്‍ അധികം കാണികള്‍ വരുന്ന ഈ ഉദ്ഘാടന മത്സരത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

മത്സരങ്ങള്‍ നടക്കുന്ന വേദിക്കു പുറത്ത് ഫുഡ് ഫെസ്റ്റിവല്‍,വസ്ത്രശാലകള്‍ മറ്റ് ആകര്‍ഷണീമായ സ്റ്റാളുകളുടെ സേവനം ലഭ്യമായിരിക്കും. ഈ വര്‍ഷം വളരെ പുതുമകളോടെ ആണ് കെസിഎല്‍യുഎസ്എ മുന്നോട്ടുവരുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ ജിന്‍സ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ ബാലഗോപാല്‍ നായര്‍, ആശിഷ് തോമസ്, സെക്രട്ടറി സാബിന്‍ ജേക്കബ്, ജോഷ് ജോസഫ്, ഷൈജു ജോസ്, സ്വരൂപ്‌ബോബന്‍, അരുണ്‍ ജെ തോമസ്, ജസ്റ്റിന്‍ ജോസഫ്, ജോജോ കൊട്ടാരക്കര, സിബി തോമസ് സൂരജ് പറമ്പത്ത്, അഖില്‍ നായ ര്‍, ടോം ജോസഫ്, ജോയല്‍ ജോസഫ്, ജോഫിസ് അലക്സ്, ആല്‍ബിന്‍ ആന്റോ, ജീസസ് വിന്‍സന്റ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

കായിക വിനോദത്തിനും ഉപരിയായി മലയാളികള്‍ തമ്മില്‍ ഉള്ള സ്‌നേഹത്തിനും സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുന്‍ഗണന എന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ ഐടി കേരളാ ക്രിക്കറ്റ് ലീഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

 

Read more topics: New York, american, malayalis
English summary
Inauguration of the Kerala Cricket League will be held in New York
topbanner topbanner

More News from this section

Subscribe by Email