Tuesday August 20th, 2019 - 7:53:pm
topbanner
topbanner

പ്രവാസി മലയാളിയും നടനുമായ ജോയി ചെമ്മാച്ചേല്‍ അന്തരിച്ചു

JB
 പ്രവാസി മലയാളിയും നടനുമായ ജോയി ചെമ്മാച്ചേല്‍ അന്തരിച്ചു

കോട്ടയം : സിനിമ സീരിയല്‍ നടനും നിര്‍മാതാവുമായ ജോയ് ചെമ്മാച്ചേല്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. ഷിക്കാഗോയില്‍ വെച്ചായിരുന്നു അന്ത്യം. നീണ്ടൂര്‍ ജെയെസ് ഫാം ഡയറക്ടറും ചെമ്മാച്ചേല്‍ പരേതനായ ലൂക്കോസിന്റെ മകനുമാണ്. ഫോര്‍ ദ് പീപ്പിള്‍, തിളക്കം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ മലയാളം മൂവി ആന്‍ഡ് മിനി സ്‌ക്രീന്‍ ആര്‍ട്ടിസ്റ്റ്സ് ലിങ്കിന്റെ (നമ്മള്‍) ചെയര്‍മാനായിരുന്നു. 'ശാന്തം ഈ സ്നേഹതീരം' എന്ന ടെലിസിനിമയിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. കണ്‍മണി, പുനര്‍ജനി എന്നിവയിലും അഭിനയിച്ചു. പിന്നീട് സിനിമാനിര്‍മാണത്തിലും സജീവമായി. 'നൊമ്പരം' സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള മഹാത്മാ സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനോയുടെ വൈസ് പ്രസിഡന്റും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതാവ് പരേതയായ അല്ലി സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ കിടങ്ങൂര്‍ തെക്കനാട്ട് ഷൈല. മക്കള്‍: ലൂക്‌സ്, ജിയോ, അല്ലി, മെറി. സംസ്‌കാരം 15ന് 9.30നു ഷിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

 

Read more topics: joy chammachil, passed away,
English summary
joy chammachil passed away
topbanner

More News from this section

Subscribe by Email