Tuesday November 20th, 2018 - 11:18:pm
topbanner

ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ; കുവൈറ്റ് വിളിക്കുന്നു

NewsDesk
ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ; കുവൈറ്റ് വിളിക്കുന്നു

സൗജന്യമായി കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നോര്‍ക്ക പദ്ധതിയിലേക്ക് ആളുകളുടെ കുറവ്. പരിശീലനവും ടിക്കറ്റുമെല്ലാം സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും കാര്യമായ പ്രതികരണമില്ല ഈ പദ്ധതിയ്ക്ക്. ഗാര്‍ഹിക ജോലിയ്ക്ക് കുവൈറ്റിലേക്ക് വേണ്ടത് 500 സ്ത്രീകളെയാണ്. എന്നാല്‍ നിലവില്‍ 300 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

25000 മാസ ശമ്പളത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് കുവൈറ്റില്‍ ജോലി. പരിശീലനത്തിനും കുവൈറ്റിലേക്ക് പോകാനും മടങ്ങാനുമുള്ള വിമാന ടിക്കറ്റുകള്‍ സൗജന്യമാണ്. കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണ ഏജന്‍സിയായ അല്‍ദുറയുമാണ് കരാര്‍. ആദ്യ 16 പേരുടെ പരിശീലനം ഇതുവരെ പൂര്‍ത്തിയായി. ഈ മാസം അവസാനം ഇവരെ കുവൈറ്റിലേക്ക് അയയ്ക്കും. കരാര്‍ പ്രകാരം അടുത്ത ആറു മാസത്തിനുള്ളില്‍ 200 പേരെ കൂടി പരിശീലനം നടത്തണം. കുടുംബശ്രീ വഴി റിക്രൂട്ട്‌മെന്റ് നടത്താനും ആലോചനയുണ്ട് .

Read more topics: housemaid, kuwait
English summary
jobs in kuwait new vacancies
topbanner

More News from this section

Subscribe by Email