Monday November 19th, 2018 - 4:33:am
topbanner

ഒരേസമയം രണ്ടുപേരെ കാമുകിമാരാക്കി; ഇന്ത്യ ഡ്രൈവറെ കൊലപ്പെടുത്തിയ കാമുകിമാര്‍ക്ക് വധശിക്ഷ

NewsDesk
ഒരേസമയം രണ്ടുപേരെ കാമുകിമാരാക്കി; ഇന്ത്യ ഡ്രൈവറെ കൊലപ്പെടുത്തിയ കാമുകിമാര്‍ക്ക് വധശിക്ഷ

ഷാര്‍ജ: ഒരേസമയം തങ്ങള്‍ രണ്ടുപേരെയും കാമുകിമാരാക്കിയതിന് ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ വീട്ടുജോലിക്കാരികളായ രണ്ടുസ്ത്രീകള്‍ക്ക് ഷാര്‍ജ ശരീഅ കോടതി വധശിക്ഷവിധിച്ചു. പ്രതികളില്‍ ഒരാള്‍ ഫിലിപ്പൈനിയും മറ്റെയാള്‍ ഇന്തോനേഷ്യക്കാരിയുമാണ്.

2014 ഒക്ടോബറിലാണ് കൂടെ ജോലിചെയ്യുന്ന ഡ്രൈവറെ ഇരുവരും ചേര്‍ന്ന് കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ കുരുക്കി കൊലപ്പെടുത്തിയത്. ഷാര്‍ജ ഖറൈനിലെ ഇമാറാത്തിയുടെ വീട്ടിലാണ് കൊലനടന്നത്.

പരസ്പരം അറിയിക്കാതെ ഇരുവരുമായും ബന്ധം പുലര്‍ത്തിയിരുന്നതിനൊപ്പം, ഇന്തോനേഷ്യക്കാരിയെ ഭീഷണിപ്പെടുത്തി തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നതും യുവതികളെ പ്രതികാരത്തിന് പ്രേരിപ്പിച്ചു. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ കോടതിയിലെത്തിയിരുന്നു.

Read more topics: maid, driver, UAE
English summary
'Jealous' maids sentenced to death for killing driver in UAE
topbanner

More News from this section

Subscribe by Email