Wednesday May 23rd, 2018 - 8:21:pm
topbanner

സിനിമാക്കഥപോലെ തകര്‍ന്നടിഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യയും; ജയില്‍ മോചനത്തിന് വഴിതുറക്കുമോ?

NewsDesk
സിനിമാക്കഥപോലെ തകര്‍ന്നടിഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യയും; ജയില്‍ മോചനത്തിന് വഴിതുറക്കുമോ?

ദുബായ്: വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ ഒറ്റ രാത്രികൊണ്ട് പൊട്ടിപ്പൊളിയുന്നത് സിനിമാക്കഥകളിലൂടെ മാത്രമായിരിക്കും പലരും കണ്ടിരിക്കുക. എന്നാല്‍ സിനിമയെ അത്യധികം സ്‌നേഹിച്ച അറ്റ്‌ലസ് രാമന്ദ്രന്റെയും കുടുംബത്തിന്റെയും അവസ്ഥ ഇപ്പോള്‍ സിനിമാക്കഥയേക്കാള്‍ ദയനീയമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ കോടികളുടെ ബിസിനസ് നടത്തി പ്രവാസി ബിസിനസുകാരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന രാമചന്ദ്രന്‍ കഴിഞ്ഞ 21 മാസമായി ദുബായിലെ ജയില്‍ കഴിയുകയാണ്.

രാമചന്ദ്രനെ 2015, ഓഗസ്റ്റ് 23 നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. ആരോഗ്യനില ദിവസവും വഷളായി വരുന്നതിനാല്‍ ഭര്‍ത്താവിനെ ഏതുവിധേനയും ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര.

ഭര്‍ത്താവിന്റെ ശതകോടികളുടെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒരിക്കല്‍ പോലും കടന്നു ചെല്ലാത്ത, വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്ന ഇന്ദിര ഇപ്പോള്‍, 68 ാം വയസിലാണ് ഓടിനടക്കുന്നത്.

വീട്ടുവാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ സ്ഥിരമായ വരുമാനമില്ലെന്ന് ഇന്ദിര പറയുന്നു. ചില ബാങ്കുകള്‍ എനിക്കെതിരേയും സിവില്‍ നിയമ നടപടികള്‍ ആരംഭിച്ചിരിട്ടുണ്ട്. ജയിലിലാകുമോയെന്ന ഭയത്തോടെയാണ് ഞാനും ജീവിക്കുന്നത്. അവര്‍ പറഞ്ഞു.

2015 ല്‍ 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ രാമചന്ദ്രന്‍ ജയിലിലായതോടെയാണ് ഇന്ദിരയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. 'പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുമെന്നാണ് കരുതിയത്. പക്ഷേ പ്രതീക്ഷ അസ്ഥാനത്തായി. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. തിരിച്ചടവ് മുടങ്ങിയതിന് അവര്‍ രാമചന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി. 1990 ലെ കുവൈത്ത് യുദ്ധകാലത്ത് അറ്റ്ലസിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിഞ്ഞതാണ്.

രാമചന്ദ്രന്‍ ജയിലിലായതോടെ തൊഴിലാളികള്‍ കുടിശിക ശമ്പളം ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനിടയില്‍ നിരവധിപേര്‍ കള്ളക്കളി നടത്തി. 200 ഓളം വരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശിക തീര്‍ക്കാന്‍ ഷോറൂമുകളിലെ അഞ്ചു മില്യണ്‍ ദിര്‍ഹം വിലവരുന്ന വജ്രങ്ങള്‍ വെറും 1.5 മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും അവര്‍ വെളിപ്പെടുത്തി.

അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 3.5 ബില്യണ്‍ ദിര്‍ഹമായിരുന്നു. നിലവിലുള്ള സ്വത്തുക്കള്‍ വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്.സാമ്പത്തിക പ്രതിസന്ധിയിലായാതോടെ യു.എ.ഇയിലെ 19 ശാഖകള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും ഷട്ടര്‍വീണു.

മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന 35 മില്യണ്‍ ദിര്‍ഹം ഉപയോഗിച്ച് ബാങ്കുകളുമായി താല്‍ക്കാലിക സെറ്റില്‍മെന്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അവര്‍ പറഞ്ഞു.

വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ പുതിയ തിരിച്ചടവ് കരാറും സംസാരിച്ചിട്ടുണ്ട്. മൂന്ന് ബാങ്കുകള്‍ മാത്രമാണ് ഇതിന് സമ്മതിക്കാത്തത്. താനിപ്പോള്‍ ഈ ബാങ്കുകളുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. കേസ് തത്കാലം നിര്‍ത്തിവയ്ക്കാനുള്ള കരാറില്‍ അവര്‍ കൂടി ഒപ്പുവച്ചാല്‍ ഭര്‍ത്താവിന്റെ മോചനത്തിനുള്ള വഴി തുറക്കുമെന്ന വിശ്വാസത്തിലാണ് ഇന്ദിര.

English summary
Please save my husband: Jailed Atlas Ramachandran's wife makes desperate plea

More News from this section

Subscribe by Email