topbanner
Wednesday January 25th, 2017 - 4:54:am
topbanner

യുഎഇയില്‍ കപ്പലില്‍ കുടുങ്ങിയവര്‍ സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തു; റിപ്പോര്‍ട്ട് തേടി മന്ത്രി

NewsDesk
യുഎഇയില്‍ കപ്പലില്‍ കുടുങ്ങിയവര്‍ സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തു; റിപ്പോര്‍ട്ട് തേടി മന്ത്രി

ന്യൂഡല്‍ഹി: ഉടമസ്ഥര്‍ ഉപേക്ഷിച്ചുപോയ കപ്പലുകളില്‍ ചോര്‍ച്ചയുള്ളതിനാല്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും 41 ഇന്ത്യക്കാരുടെ ട്വിറ്റര്‍ സന്ദേശം.

യു.എ.ഇയിലെ അജ്മാനില്‍ നങ്കൂരമിട്ടിരിക്കുന്ന നാലു കപ്പലുകളിലെ ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്. പാസ്‌പോര്‍ട്ടുകള്‍ ഉടമസ്ഥരുടെ പക്കലായതിനാല്‍ ഇവര്‍ക്ക് കരയിലിറങ്ങാനും കഴിയുന്നില്ല. പലര്‍ക്കും 15 മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്.

ജീവനക്കാരുടെ ബന്ധുക്കളും മന്ത്രിമാര്‍ക്കു ട്വിറ്ററില്‍ സന്ദേശമയച്ചിരുന്നു. സഹായാഭ്യര്‍ഥന ശ്രദ്ധയില്‍പ്പെട്ടെന്നും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിക്കാന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസി വഴി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു.

Read more topics: India, sailor, UAE
English summary
Over 40 Indian sailors stranded in UAE in ‘leaking ships’, send SOS
topbanner topbanner

More News from this section

Subscribe by Email