Saturday June 23rd, 2018 - 9:02:pm
topbanner
Breaking News

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിയായ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍; മലയാളികള്‍ക്ക് ബിഎംഡബ്ല്യു

Jikku Joseph
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിയായ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍; മലയാളികള്‍ക്ക് ബിഎംഡബ്ല്യു

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിയായ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ (6 കോടി 45 ലക്ഷം രൂപ) സമ്മാനം. ഇന്ത്യന്‍ സ്വദേശി സതീഷ് കുമാറിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 264 സീരിസിലെ 0802 എന്ന ടിക്കറ്റിനാണ് സമ്മാനം.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 125-ാമത്തെ ഇന്ത്യക്കാരാനാണ് സതീഷ് കുമാര്‍. ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം എലീന എസ്വിറ്റോണിയാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്. ഒന്നാം സമ്മാനത്തിനു പുറമെ ഇന്ത്യക്കാരായ മറ്റു രണ്ടു പേര്‍ക്കും സമ്മാനം ലഭിച്ചു.

ഷാര്‍ജയില്‍ ജോലി ചെയുന്ന 64 വയസുകാരനായ മലയാളിയായ കെയ്ത്തുല്‍ മുഹമ്മദ് കുട്ടിക്ക് നറുക്കെടുപ്പില്‍ ബിഎംഡബ്ല്യു 640i ഗ്രാന്‍ ടുരിസ്മോ സമ്മാനമായി ലഭിച്ചു. ദുബായിലുള്ള മറ്റൊരു മലയാളിയായ റെജാനി സിബിക്ക് ബിഎംഡബ്ല്യു 1000 RR മോട്ടോര്‍ ബൈക്കും സമ്മാനമായി ലഭിച്ചു.

English summary
indian expat wins $1 million at dubai duty free raffle

More News from this section

Subscribe by Email