Thursday November 15th, 2018 - 1:18:am
topbanner

ഒമാനില്‍ അനധികൃതമായി 3000ത്തോളം ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ സ്ഥാനപതി

Jikku Joseph
ഒമാനില്‍ അനധികൃതമായി 3000ത്തോളം ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ സ്ഥാനപതി

മസ്‌ക്കറ്റ്: മൂവായിരത്തിലധികം ഇന്ത്യക്കാര്‍ ഒമാനില്‍ അനധികൃതമായി കഴിയുന്നതായി ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ അറിയിച്ചു. ഇന്ത്യയിലേക്കുള്ള മടക്ക യാത്രാ രേഖകള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇവര്‍ എംബസ്സിയുമായി ഉടന്‍ ബന്ധപെടണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു.

ഒമാനിലെ കുടിയേറ്റ നിയമം മറികടന്നു, മതിയായ രേഖകള്‍ ഇല്ലതെ രാജ്യത്തു താമസിച്ചു വരുന്ന ഇന്ത്യക്കാര്‍ രേഖകള്‍ പുതുക്കുകയോ, അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് മടങ്ങി പോകുകയോ ചെയ്യണമെന്നു സ്ഥാനപതി ആവശ്യപെട്ടു. ഇതിനായി വേണ്ടത്ര രേഖകള്‍ ഇല്ലാതെ ഒമാനില്‍ താമസിച്ചു വരുന്ന ഇന്ത്യക്കാര്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ നേരിട്ടു ബന്ധപെടണമെന്നു സ്ഥാനപതി ഇന്ദ്രമണി പണ്ഡേ പറഞ്ഞു.

അനധികൃതമായി ഒമാനില്‍ താമസിച്ചു വരുന്നവര്‍ പോലീസ് പിടിയില്‍ അകപെട്ടാല്‍ പിഴയും തടവ് ശിക്ഷയും ലഭിക്കുന്നതിനോടൊപ്പം കരിമ്പട്ടികയില്‍ ഉള്‍പെടുത്തി നാടുകടത്തപെടുകയും ചെയ്യും. ഒമാന്‍ മാനവ വിഭവ മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സഹായത്തോടുകൂടി മതിയായ രേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാരുടെ മടക്ക യാത്ര സാധ്യമാക്കുവാനാണ് മസ്‌കറ്റ് എംബസ്സി ശ്രമിക്കുന്നത് എന്നും സ്ഥാനപതി വ്യക്തമാക്കി.

Read more topics: illegal, indian, residents, oman
English summary
illegal indian residents in oman
topbanner

More News from this section

Subscribe by Email