Sunday February 17th, 2019 - 1:45:am
topbanner

യുഎഇ: പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല

suvitha
 യുഎഇ: പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല

യുഎഇ: യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല. സ്വന്തം പൗരന്‍മാര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന സൗദി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് യുഎഇ മതകാര്യ അതോറിറ്റി അറിയിച്ചു. പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ.

യുഎഇയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച നാല്‍പതിനായിരത്തോളം പേരില്‍ ഇരുപതിനായിരത്തോളം പേര്‍ പ്രവാസികളാണ്. അപേക്ഷനല്‍കിയ പ്രവാസികളില്‍ ആയിരത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടും. അവര്‍ക്ക് മാത്രമല്ല ഇനി മുതല്‍ പ്രവാസികള്‍ക്ക് ആര്‍ക്കും ഹജ്ജിന് അനുമതി നല്‍കേണ്ടതില്ല എന്നാണ് തീരുമാനം.

സൗദിയുടെ നിര്‍ദേശം യു എ ഇക്ക് മാത്രമല്ല മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണ്. ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് മാത്രമേ ഹജ്ജിന് അപേക്ഷിക്കാനാവൂ.

ഗള്‍ഫില്‍ താമസമാക്കിയവര്‍ക്ക് കുറഞ്ഞ ദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ കൂടുതല്‍ സമയം ഹജ്ജിവനായി ചിലവഴിക്കേണ്ടി വരും.

Viral News

Read more topics: uae, gulf people, permission
English summary
UAE: NRIs no longer have the permission to perform Haj
topbanner

More News from this section

Subscribe by Email