Wednesday November 14th, 2018 - 10:16:am
topbanner

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെ

rajani
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെ

മുസ്ലീംകളുടെ മഹാസംഗമായ ഹജ്ജ് കര്‍മത്തിന് തുടക്കമായി. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെയാണ്. തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിട്ട് ഹാജിമാര്‍ തമ്പുകളുടെ നഗരിയായ മിനയില്‍ എത്തിതുടങ്ങി. സ്വകാര്യ ഗ്രൂപ്പുകളില്‍ വന്ന ഹാജിമാരില്‍ ഭൂരിഭാഗം പേരും മിനായിലെത്തി കഴിഞ്ഞു.

അറഫാ ദിനത്തിലൊഴികെ ഹജ്ജ് അവസാനിക്കുന്ന ദുല്‍ഹജ്ജ് 13 വരെ തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക. നാളെ പുലര്‍ച്ചെ വരെ ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവും നമസ്‌കാരവുമായി ഹാജിമാര്‍ തമ്പുകളെ ധന്യമാക്കും. പ്രത്യേക കര്‍മങ്ങള്‍ ഒന്നും ഇന്ന് മിനായില്‍ നിര്‍വഹിക്കാനില്ല. ഹജ്ജിന്റെ തയ്യാറെടുപ്പുകള്‍ക്കുള്ള ദിനമാണിന്ന്.

തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് തമ്പുകളിലുള്ളത്. രാത്രിയില്‍ അന്തരീക്ഷം തണുത്തതും ഹാജിമാര്‍ക്ക് വലിയ അനുഗ്രഹമായി. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരും ഇന്ന് മിനായിലെത്തിച്ചേരും. ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജിന് 1,36,020 പേര്‍ എത്തി. 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും.

മലയാളികള്‍ പതിനായിരത്തിലേറെ. കിങ് അബ്ദുല്ല റോഡിലാണ് ഇന്ത്യന്‍ തമ്പുകള്‍. മിനാല്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. വെള്ളിയാഴ്ച മഗ്രിബിനുശേഷം ഹാജിമാര്‍ മിനായിലേക്ക് നീങ്ങി. ഞായറാഴ്ച അറഫയില്‍ സംഗമിച്ച് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായില്‍ തിരിച്ചെത്തും. മിനാ തമ്പുകളില്‍ നാലുനാള്‍ തങ്ങുന്ന തീര്‍ഥാടകര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ബുധനാഴ്ചയോടെ മക്കയില്‍നിന്ന് മടങ്ങിത്തുടങ്ങും.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

 

Read more topics: hajj, arafa, sangamam
English summary
hajj arafa sangamam
topbanner

More News from this section

Subscribe by Email