മനാമ: കാറില്‍നിന്നും ലഭിച്ച പണവും സ്വര്‍ണവും ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി കാത്തിരിക്കുകയാണ് മൂന്നംഗ മലയാളി പ്രവാസികള്‍. കഴിഞ്ഞ ദിവസം വാങ്ങിയ സെക്കന്റ്സ് കാറിന്റെ ബൂട്ട് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണവും പണവും ലഭിച്ചത്.
കോഴിക്കോട് പൂനൂര് സ്വദേശിയും ജെ.ജി.ബി ഇന്റര്‍നാഷണലില്‍ മാനേജറുമായ മുനീറും സുഹൃത്തുക്കളായ റിയാസ്, ഹാരിസ് എന്നിവരും ചേര്‍ന്നാണ് കാറിന്റെ ബൂട്ട് പരിശോധിച്ചത്.
അതില്‍ ഒരു പണപ്പെട്ടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് 4000 ദിനാറും 170 ഗ്രാം സ്വര്‍ണവും. സ്വര്‍ണം 50, 10 ഗ്രാമുകളുടെ ബിസ്കറ്റ് രൂപത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവര്‍ ഇതിന്റെ യഥാര്‍ഥ ഉടമയെ കണ്ടത്തൊനുള്ള ശ്രമത്തിലാണ്. വിവരങ്ങള്‍ക്ക് 33492918 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഉമ്മുല്ഹസത്തുള്ള 'ഗള്‍ഫ് സീ' എന്ന സ്ഥാപനത്തിനുവേണ്ടിയാണ് 'യൂ ഡ്രൈവ്' എന്ന റെന്റ് എ കാര്‍ കമ്പനിയില്‍ നിന്ന് ഇവര്‍ 2014 മോഡല്‍ ടയോട്ട യാരിസ് കാര്‍ വാങ്ങുന്നത്.