Sunday September 23rd, 2018 - 7:50:pm
topbanner

രൂപയുടെ മൂല്യമിടിയുന്നു; ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് വര്‍ധിച്ചു

NewsDesk
രൂപയുടെ മൂല്യമിടിയുന്നു; ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് വര്‍ധിച്ചു

ദുബായ്: ഇടവേളയ്ക്കുശേഷം ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെയാണ് പ്രവാസികള്‍ കൂട്ടത്തോടെ ബാങ്കുകളിലെത്തുന്നത്.

10 ലക്ഷം രൂപവരെ ഒരുമിച്ചു നാട്ടിലേക്ക് അയച്ചവരുണ്ട്. അതേസമയം, മാസാവസാനത്തോട് അടുത്ത സമയമായതിനാല്‍ സാധാരണക്കാര്‍ക്കു കാര്യമായ നേട്ടം കൊയ്യാനായില്ല.

ദിര്‍ഹത്തിന് ഇന്നലെ 18.58 രൂപ വരെയായ ശേഷം 18.46 രൂപ എന്ന നിരക്കില്‍ ക്ലോസ് ചെയ്തു. രാജ്യാന്തര വിപണികളിലെ വാരാന്ത്യ അവധി കാരണം തിങ്കളാഴ്ച രാവിലെ വരെ ഈ നിരക്ക് തുടരും.

17.88 രൂപ ആയിരുന്ന സൗദി റിയാല്‍ നിരക്ക് ഇന്നലെ 18.07 രൂപയായി. ബഹ്‌റൈന്‍ ദിനാറിന് വ്യാഴാഴ്ചത്തെ നിരക്ക് 176.58 രൂപ; ഇന്നലെ 178.45 രൂപ. ഒമാന്‍ റിയാലിന് കഴിഞ്ഞദിവസം 173.87 രൂപ; ഇന്നലെ 175.73 രൂപ.

അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി വിപണിയില്‍ ഉയര്‍ന്ന നിരക്ക് തുടരാനാണ് സാധ്യതയെന്ന് ഈ മേഖലകളില്‍ ഉള്ളവര്‍ പറയുന്നു. വിവിധ രാജ്യങ്ങള്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനാല്‍ വിനിമയ മൂല്യം കുറയും മുന്‍പ് പ്രവാസികള്‍ അവസരം വിനിയോഗിക്കണമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.

മലയാളി വിദ്യാര്‍ഥിനി അശ്വതിയെ ആസിഡ് കുടിപ്പിച്ച മൂന്ന് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീയടക്കം നാലു പേര്‍ പിടിയില്‍

Read more topics: Rupee, Gulf, NRI, money
English summary
Rupee fall: now Gulf-based NRIs are making money
topbanner

More News from this section

Subscribe by Email