Saturday September 22nd, 2018 - 1:48:am
topbanner

ഒന്നര മാസത്തിനിടെ കുവൈത്തില്‍ പൊതുമാപ്പെടുത്ത് ഇത്രയുംപേര്‍

Jikku Joseph
ഒന്നര മാസത്തിനിടെ കുവൈത്തില്‍ പൊതുമാപ്പെടുത്ത് ഇത്രയുംപേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍, ഒന്നര മാസത്തിനിടെ 43,000 പേര്‍ പൊതുമാപ്പ്  ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. പൊതുമാപ്പിന്റെ കാലാവധി ഏപ്രില്‍ 22-വരെയാണ്.

പെതുമാപ്പ് അനുവദിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പിഴയൊന്നും അടയ്ക്കാതെ മുപ്പതിനായിരംപേര്‍ രാജ്യം വിട്ടുപോയിട്ടുണ്ട്. കൂടാതെ, 13,000 വിദേശികള്‍ തങ്ങളുടെ താമസാരേഖകള്‍ നിയമ വിധേയമാക്കുകയും ചെയ്തു.

താമസ-കുടിയേറ്റ നിയമലംഘകരുടെ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ താമസകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ മാരഫിയും അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹജിരിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഒന്നര ലക്ഷത്തോളം താമസ കുടിയേറ്റ നിയമലംഘകര്‍ ഉള്ളതായിയിട്ടാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 29 മുതലാണ് പെതുമാപ്പ് അനുവദിച്ചത്. നേരത്തെ ഫെബ്രുവരി 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. ഇത് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം ആഭ്യന്തര മന്ത്രിക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.

പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ, ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോ പറ്റിയിരുന്നില്ല. ഇത് മനസ്സിലാക്കി വിവിധരാജ്യങ്ങളുടെ എംബസികളും പൊതുമാപ്പ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു

English summary
kuwait amnesty for two months
topbanner

More News from this section

Subscribe by Email