Sunday August 18th, 2019 - 11:04:pm
topbanner
topbanner

യുഎ ഇയില്‍ വാട്സ്ആപ് വഴി തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

princy
യുഎ ഇയില്‍ വാട്സ്ആപ് വഴി തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു  : ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

അബുദാബി:യുഎ ഇയില്‍ വാട്സ്ആപ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകൾ. തട്ടിപ്പില്‍ സ്ത്രീക്ക് 50,000 ദിര്‍ഹം നഷ്ടമായി.സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യക്കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.വാട്സ്ആപ് വഴി പണം തട്ടാനും വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നേരത്തെ തന്നെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

യുഎഇയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ പേരിലായിരുന്നു അറസ്റ്റിലായ പ്രതി സ്ത്രീയെ ബന്ധപ്പെട്ടത്.
തങ്ങള്‍ നടത്തിയ നറുക്കെടുപ്പില്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെ ന്നും പണം ലഭിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ഇയാള്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടു ഇയാൾ വാട്സ്ആപ് വഴി സന്ദേശം അയക്കുകയും ശേഷം അക്കൗണ്ടില്‍ നിന്ന് 50,000 ദിര്‍ഹം തട്ടുകയുമായിരുന്നു. പട്ടികപ്പെട്ടുവെന്നു മനസിലായതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

 

English summary
Increase in fraud cases through WhatsApp in United States
topbanner

More News from this section

Subscribe by Email