topbanner
Wednesday December 13th, 2017 - 9:09:am
topbanner
topbanner

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

Jikku Joseph
ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഷാര്‍ജയിലെ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. കനത്ത പുക പ്രദേശത്ത് പടര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. കനത്ത പുക കാരണം തീയണയ്ക്കാനുള്ള ശ്രമം ദുഷ്‌കരമായിരുന്നു.

മൂന്നുമണിക്കൂര്‍ നേരത്തേക്ക് ആളുകളെ പ്രദേശത്തേക്ക് എത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അവധി ദിവസമായതിനാല്‍ ഇവിടെ താമസിക്കുന്ന പലരും പുറത്ത് പോയതിനാലാണ് വന്‍ അപകടം ഒഴിഞ്ഞത്. നൂറുമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

English summary
fire in sharjah at al-manama building
topbanner topbanner

More News from this section

Subscribe by Email