Monday August 19th, 2019 - 3:35:pm
topbanner
topbanner

ഫൊക്കാന കലാതിലക പട്ടം ജയിന്‍ തെരേസാ ബാബുവിന്

Aswani
ഫൊക്കാന കലാതിലക പട്ടം ജയിന്‍ തെരേസാ ബാബുവിന്

ഫിലാഡൽഫിയ: ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫൊക്കാന കലാതിലകം പട്ടത്തിന് ജയിന്‍ തെരേസാ ബാബു അർഹയായി. മിസ് ഫൊക്കാന മല്‍സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ കൂടിയായിരുന്നു ജെയിൻ തെരേസ ബാബു.

പെണ്‍കുട്ടികള്‍ക്ക് കലാതിലകം എന്നും ആണ്‍കുട്ടികള്‍ക്ക് കലാപ്രതിഭയെന്നും വേറിട്ട്സമ്മാനം നല്കിയില്ല എന്ന പുതുമയും ഈ വർഷത്തെ മത്സരങ്ങളുടെ പ്രത്യകതയാണ്. കലാമല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിക്ക് കിരീടം, അത് ആൺകുട്ടി എങ്കില്‍ കലാപ്രതിഭപട്ടം എന്നും പെണ്‍കുട്ടി എങ്കില്‍ കലാതിലകം പട്ടം എന്നിങ്ങനെയാണ് അംഗീകാരം. എന്നാൽ ഇത്തവണ ജൂണിയര്‍, സബ് ജൂണിയര്‍ തലങ്ങളിലും പെണ്‍കുട്ടികളാണു ഒന്നാം സ്ഥാനത്തു വന്നത്. ഇത് പുതുമയും അഭിനന്ദനാര്‍ഹവുമാണ്.

എറണാകുളം സ്വദേശികളായ ഓര്‍ലാന്റോയിലുള്ള നൃത്യാധ്യാപിക കൂടിയായ നിമ്മി ബാബുവിന്റേയും, ആര്‍ട്ടിസ്റ്റ് ചിയ്യേഴത്ത് ബാബുവിന്റേയും പുത്രിയാണ് ജയിന്‍ തെരേസാ ബാബു. അരങ്ങേറ്റം കഴിഞ്ഞങ്കിലും ഡോ. സുനില്‍ നെല്ലായിയുടെ കീഴില്‍ ഇപ്പോഴും നൃത്തം പഠിക്കുന്ന നൃത്താധ്യാപിക കൂടിയായ ജയിന്‍ തെരേസ കോറിയോഗ്രാഫറുമാണ്. സംഗീതവും പഠിച്ചിട്ടുണ്ട്.  ഫാഷന്‍- സിനിമാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.

English summary
jayin theresa babu win in the fokana kalathilaka pattam
topbanner

More News from this section

Subscribe by Email