Friday July 20th, 2018 - 9:55:pm
topbanner
Breaking News

ഫൊക്കാനാ ഇലക്ഷൻ; ശ്രീകുമാർ ഉണ്ണിത്താനെയും ജോയി ഇട്ടനെയും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അഭിനന്ദിച്ചു

Aswani
ഫൊക്കാനാ  ഇലക്ഷൻ; ശ്രീകുമാർ ഉണ്ണിത്താനെയും ജോയി ഇട്ടനെയും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ  അഭിനന്ദിച്ചു

ഫിലാഡൽഫിയ: 2018 ജൂലൈ 6 ആം തിയതി ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ വെച്ച്‌ നടന്ന ഫൊക്കാനാ ഇലക്ഷനിൽ വൻപിച്ച വിജയം നേടി എക്സി. വൈസ് പ്രസിഡന്റ് ആയി തെരഞ്ഞടുത്ത ശ്രീകുമാർ ഉണ്ണിത്താനെയും നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്ത ജോയി ഇട്ടനും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ അഭിനന്ദനങ്ങൾ.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് , സെക്രട്ടറി, കമ്മിറ്റി മെംബെർ തുടങ്ങി പല സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ കൺവെൻഷൻ ഭാരവാഹി, കമ്മിറ്റി മെംബെർ , ഓഡിറ്റർ, റീജിണൽ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . കഴിഞ്ഞ നാലു വർഷമായി ഫൊക്കാനയുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചു വരുന്ന ഉണ്ണിത്താൻ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഫൊക്കാന ഇലക്ഷനിൽ വിജയിച്ചു എന്നത് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അഭിമാനത്തോടെയാണ് കാണുന്നത്.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് , ട്രഷർ , കമ്മിറ്റി മെംബെർ തുടങ്ങി പല സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോയി ഇട്ടൻ ഫൊക്കാനയുടെ നാഷണൽ കോർഡിനേറ്റർ, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇട്ടൻ ഫൊക്കാനയുടെ ഇപ്പോഴത്തെ എക്സി.വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുകയായിരുന്നു. വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഇട്ടൻ നാഷണൽ കമ്മിറ്റിയിലേക്ക് എതിരില്ലാതെയാണ് തെരഞ്ഞടുത്തത്.

ശ്രീകുമാർ ഉണ്ണിത്താന്റെയും , ജോയി ഇട്ടന്റെയും വിജയം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ വിജയം കൂടി ആണെന്നും ഇവർക്ക് എല്ലാവിധ ആശംസകൾ നേരുന്നതിനോടൊപ്പം ഇവരുടെ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ്ആന്റോ വര്‍ക്കി , സെക്രട്ടറി ലിജോ ജോൺ , ട്രഷറര്‍ ബിപിൻ ദിവാകരൻ, ജോ.സെക്രട്ടറി ഷാജൻ ജോർജ് , മുൻ പ്രസിഡന്റ്മാരായ ആയ ടെറന്‍സണ്‍ തോമസ്‌ ,കൊച്ചുമ്മന്‍ ജേക്കബ്, ജോൺ മാത്യു (ബോബി )കെ..ജെ. ജനാർദ്ദനൻ, കെ.ജെ ഗ്രിഗറി, എം.വി ചാക്കോ,കമ്മിറ്റി മെംബേഴ്‌സ് ആയ ഇട്ടൂപ് ദേവസ്യ, ജോൺ തോമസ്, രാജ് തോമസ്, സുരേന്ദൻ നായർ, എം .വി .കുര്യൻ , ചാക്കോ പി ജോർജ് ,രാജൻ റ്റി ജേക്കബ് എന്നിവർ അറിയിച്ചു.

Read more topics: filadelfiya, fokana, election,
English summary
fokana election; west chester malayalee association appreciate sreekumar unnithan and joy ittan
topbanner

More News from this section

Subscribe by Email