Tuesday April 24th, 2018 - 1:53:pm
topbanner

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

Jikku Joseph
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. 34 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിപുലമായ പരിപാടികളുമായാണ് ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് ഒരുങ്ങിയിരിക്കുന്നത്.

വിവിധ രാജ്യക്കാര്‍ അണിനിരക്കുന്ന കാര്‍ണിവല്‍, സാഹസിക വിനോദങ്ങള്‍, കാര്‍ട്ടൂണ്‍ മേളകള്‍, രാജ്യാന്തര ഭക്ഷ്യമേളകള്‍ തുടങ്ങിയവയാണ് ഷോപ്പിംഗ് മാമാങ്കത്തിന്റെ ഭാഗമായി ഇവിടെ ഒരുങ്ങിയിരിക്കിന്നത്. അനവധി സമ്മാനങ്ങളും ഷോപ്പിംഗിന് എത്തുന്നവരെ കാത്തിരിക്കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പ്രതിദിന ഇന്‍ഫിനിറ്റി റാഫിളിലെ വിജയിക്ക് ഇന്‍ഫിനിറ്റി ക്യൂ എക്സ്-70 കാറും ഒന്നരലക്ഷം ദിര്‍ഹവുമാണ് സമ്മാനം. നിസാന്‍ ഗ്രാന്‍ഡ് റാഫിള്‍ നറുക്കെടുപ്പില്‍ ദിവസേന ഒരു കാറും നല്‍കുന്നുണ്ട്. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ ദിവസേന ഒരു കിലോ സ്വര്‍ണവും സമ്മാനമായി നല്‍കുന്നു. പത്തു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.

English summary
dubai shopping festival started

More News from this section

Subscribe by Email