Wednesday November 14th, 2018 - 2:30:pm
topbanner

ദുബായില്‍ ഇനി അച്ചാര്‍ കൊണ്ടുപോകാന്‍ കഴിയില്ല

NewsDesk
ദുബായില്‍ ഇനി അച്ചാര്‍ കൊണ്ടുപോകാന്‍ കഴിയില്ല

അബുദാബി : ഇനി ദുബായിലേക്ക് പോകുന്ന മലയാളികള്‍ക്ക് വീട്ടിലെ രുചിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടു പോകാന്‍ സാധിക്കില്ല. ദുബായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണസാധനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് വ്യക്തമാക്കി. എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍, മാംസം, തൈര്, മത്സ്യം എന്നിവയ്ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കുട്ടികളുടെ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളും പഴങ്ങളും പച്ചക്കറികളും പത്തുകിലോ വരെ കൊണ്ടുപോകാന്‍ അനുമതിയുണ്ട്. നാട്ടില്‍ നിന്നും ഗള്‍ഫിലേയ്ക്ക് പോകുന്നവര്‍ ഭക്ഷണസാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് അച്ചാറുകളും എണ്ണയില്‍ വറുത്ത മാംസാഹാരങ്ങളുമാണ്. ഏറെനാള്‍ കേടുകൂടാതിരിക്കും എന്നതുകൊണ്ടാണ് പ്രവാസികള്‍ ഇവയിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. എന്നാല്‍, ഇവ ഇനി യു.എ.ഇയിലേയ്ക്ക് പ്രവേശിപ്പിക്കില്ല.

Read more topics: dubai, pickle, report ,ten kg
English summary
dubai pickle report
topbanner

More News from this section

Subscribe by Email