Monday July 23rd, 2018 - 5:26:am
topbanner
Breaking News

വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത് ; ലുലു ഗ്രൂപ്പിന്റെ പേരില്‍ വന്‍ തട്ടിപ്പ്

renjini
വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത് ; ലുലു ഗ്രൂപ്പിന്റെ പേരില്‍ വന്‍ തട്ടിപ്പ്

ദുബായ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന നിർദ്ദേശവുമായി യുഎഇ. വ്യാജ സന്ദേശങ്ങയിലൂടെ പണം തട്ടുന്ന റാക്കറ്റ് സജിവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വാട്സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയുമാണ് സന്ദേശം പ്രചരിക്കുന്നത്.

വലിയ ബ്രാണ്ടുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ലുലു ഹൈപ്പർമാർക്കിന്റെ പേര് പറഞ്ഞാണ് തട്ടിപ്പു നടത്തുന്നത്. ലക്കി ഡ്രോ പ്രൊമോ 2018 എന്ന പേരിവാണ് മെസേജ് പ്രചരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കെറ്റിന്റെ ഭാഗ്യശാലിയായ നിങ്ങള്‍ക്ക് 200,000 ദിര്‍ഹം രൂപ സമ്മാനം ലഭിച്ചുവെന്നാണ് സന്ദേശം. സമ്മാനം ലഭിക്കാനായി രണ്ട് നമ്ബറിലേക്ക് വിളിക്കാനായി മെസേജില്‍ പറഞ്ഞിരിക്കും. ഈ നമ്ബറുകളും മെസേജിലുണ്ടാകും.

Read more topics: dubai, money, laundering
English summary
Warning that the money laundering team is active in the UAE through pseudo-messages
topbanner

More News from this section

Subscribe by Email