യുഎഇ: യുഎഇയില്‍ ഇനി കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ലഭിക്കും. കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യു എ ഇ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്. നിപ വൈറസ് കേരളത്തില്‍ പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും കേരളത്തില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.