Monday April 22nd, 2019 - 1:56:am
topbanner
topbanner

കരുണയുടേയും സഹജീവി സ്നേഹത്തിന്‍റേയും വക്താക്കളാവണം: യഹ്യ തളങ്കര

Aswani
കരുണയുടേയും സഹജീവി സ്നേഹത്തിന്‍റേയും വക്താക്കളാവണം:  യഹ്യ തളങ്കര

ദുബായ്:    സ്വന്തം താല്‍പര്യങ്ങള്‍ നോക്കാതെ പൊതു സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരായിരിക്കണം ഓരോ പൊതു പ്രവര്‍ത്തകനെന്നും പൊതു പ്രവര്‍ത്തകന്‍ നാടിന്‍റെ തന്നെ പൊതുസ്വത്താണെന്നും മനുഷ്യനന്മ മുൻ നിർത്തിയുള്ള സാമൂഹിക പ്രവർത്തനം വ്യാപിപ്പിക്കണം എന്നും യു എ ഇ കെ എം സി സി അഡ്വൈസറിബോര്‍ഡ് വൈസ് ചെയർമാനും പ്രമുഖ വ്യവസായിമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.

ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ദുബായ് വെസ്റ്റ് ബെസ്റ്റൺ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹിദായ 2018 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക സേവനങ്ങള്‍ക്കും മറ്റേതു പ്രത്യയശാസ്ത്രങ്ങളെക്കാളും ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നുണ്ട് എന്നുംകാരുണ്യമര്‍ഹിക്കുന്ന ജനവിഭാഗത്തെ കണ്ടെത്തി അത്തരമാളുകളിലേക്ക് സഹായങ്ങളെത്തിച്ചും സഹ ജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി ജാതിയോ -മതമോ -രാഷ്ട്രീയമോ നോക്കാതെ അര്‍ഹത എന്ന ഒറ്റ മാനദണ്ഡം മാത്രം നോക്കി ഇടപെടലുകള്‍ നടത്തുന്ന കെ എം സി സി എന്ന പ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകാ പ്രസ്ഥാനമായി മാറുന്നത് ഉത്തരവാദിത്വം എന്തെന്ന് ഉറച്ചബോധമുള്ള നേതാക്കളും അവര്‍ക്ക് പിന്നില്‍ കരുത്തുറ്റ അണികളും പ്രാര്‍ത്ഥനകളായ് പൊതുസമൂഹവും ഉള്ളത് കൊണ്ടാണ്.

ജാതിയുടേയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും പേരില്‍ മനുഷ്യരെ പരസ്പരം കൊന്നൊടുക്കുന്ന വര്‍ത്തമാന കാലത്ത് കരുണയുടേയും സഹജീവി സ്നേഹത്തിന്‍റേയും രാഷ്ട്രീയം പഠിപ്പിക്കുകയാണ് മുസ്ലിം ലീഗും കെ എം സി സിയും.നാട്ടിലാകെ ഭീതി പടര്‍ത്തി പടര്‍ന്നു പിടിച്ച മാരകരോഗങ്ങളില്‍ പൊലിഞ്ഞ ജീവനുകള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഭൂമിയിലെ മാലാഖയായ് ,മനുഷ്യസ്നേഹവും കാരുണ്യവും പകരുംബോള്‍ ജീവന്‍ നഷ്ടപ്പെട്ട ലിനി എന്ന നഴ്സ് ലോകത്തിന്‍റെ തന്നെ നൊംബരമാണ്. ആ ജീവത്യാഗം നമുക്ക് ഒരിക്കലും മറക്കാനാവാത്തതാണ്.  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതം പറഞ്ഞു യു പ്രഭാഷകൻ ഖലീൽ ഹുദവി ,യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ എം സി ഹുസൈനാര് ഹാജി ,ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുർച്ചാണ്ടി,ദുബായ് കെ എം സി സി ഉപാധ്യക്ഷന്മാരായ ഹസൈനാർ തോട്ടുംഭാഗം,എം എ മുഹമ്മദ് കുഞ്ഞി,സെക്രട്ടറിമാരായ അഡ്വ സാജിദ്,കാദർ അരിപ്പാമ്പ്ര, മുൻ സെക്രട്ടറി ഹനീഫ് ചെർക്കള ജില്ലാ കെഎം സി സി പ്രസിഡന്റ് ഹംസ തോട്ടി ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി,ട്രഷറർ മുനീർ ചെർക്കള.

മുസ്ലിം യൂത്ത് ലീഗ് ദേശിയ സമിതി അംഗം റഫീഖ് കേളോട്ട്, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി റൗഫ് ബാവിക്കര അനർ ഹുദവി,ഫൈസൽ റഹ്‌മാനി ബായാർ ജില്ലാ കമ്മിറ്റി ഭാരവാഹികളായ സി എച് നൂറുദ്ദീൻ,ഹനീഫ് ടി ആർ ,റഷീദ് ഹാജി കല്ലിങ്ങായി,മണ്ഡലം നേതാക്കളായ ഇ ബി അഹ്മദ് ,അസീസ് കമലിയ,സത്താർ ആലമ്പാടി,റഹ്മാൻ പടിഞ്ഞാർ,കരീം മൊഗർ, മുനീഫ് ബദിയടുക്ക,മറ്റു പഞ്ചായ്ത്ത് ,മണ്ഡലം,മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു, ഹനീഫ് കുമ്പഡാജെ ഖിറാഅത്തും ട്രഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.

Read more topics: dubai, yahya, thalangara, kmcc,
English summary
To be the spokespersons of Mercy and his fellow-love: yahya thalnkara
topbanner

More News from this section

Subscribe by Email