Friday February 28th, 2020 - 10:18:am
topbanner

സൗദി എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

princy
സൗദി എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്:സൗദി അറേബ്യയിലെ കിഴക്കു-പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ ആറിനും 6.30-നും ഇടയിലാണ് അക്രമണമുണ്ടായത് . തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സൗദി ഊര്‍ജ്ജവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദിയിലെ കിഴക്കന്‍ മേഖലയില്‍നിന്ന് യമ്പൂ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലെ എട്ട്, ഒമ്പത് നമ്പര്‍ പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ചെറിയ രീതിയില്‍ തീപ്പിടുത്തമുണ്ടാവുകയും പമ്പിങ് സ്റ്റേഷന് തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. ഉടന്‍തന്നെ സൗദി അരാംകോ അധികൃതര്‍ പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണനീക്കം നിര്‍ത്തിവെച്ചു. പമ്പിങ് സ്റ്റേഷനിലെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

English summary
The drone attack in Saudi oil pumping stations
topbanner

More News from this section

Subscribe by Email