Monday September 24th, 2018 - 4:11:am
topbanner

അശ്രദ്ധമായി വാഹനമോടിച്ച് അപകടം; ബ്രിട്ടനിലെ മലയാളി നഴ്‌സിന് 5 വര്‍ഷം തടവ്

NewsDesk
അശ്രദ്ധമായി വാഹനമോടിച്ച് അപകടം; ബ്രിട്ടനിലെ മലയാളി നഴ്‌സിന് 5 വര്‍ഷം തടവ്

ലണ്ടന്‍: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ മലയാളി നഴ്‌സിന് ബ്രിട്ടനില്‍ 5 വര്‍ഷം തടവുശിക്ഷ. നോട്ടിങ്ഹാമില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനി ക്രിസ്റ്റി ജോര്‍ജി(38)നാണ് തടവുശിക്ഷ ലഭിച്ചത്.

2014 നവംബറില്‍ ലെസ്റ്ററിന് സമീപം എം1 ലെ ജംങ്ഷനിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.

അപകടം ഉണ്ടായ ഉടന്‍ തനിക്കെതിരായുള്ള തെളിവാകുമെന്ന് ഭയന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച നമ്പര്‍ ഡിലീറ്റ് ചെയ്തത് സ്ത്രീക്ക് വിനയായി. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ കോടതിയുടെ പരിഗണന കേസില്‍ ക്രിസ്റ്റിക്ക് ലഭിച്ചില്ല.

മൊബൈല്‍ ഫോണ്‍ ബ്ലൂ ടൂത്ത് വഴിയാണ് ഉപയോഗിച്ചതെന്നുള്ള വാദം കോടയില്‍ ഉയര്‍ത്തിയെങ്കിലും ഇതും കോടതി തള്ളി. കവന്‍ട്രി ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റിന് പോകുമ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്.

പ്രമുഖ മത പുരോഹിതനൊപ്പം സെല്‍ഫിയെടുത്ത മോഡലിനെ സഹോദരന്‍ കൊലപ്പെടുത്തി

'എത്രമദ്യപിച്ചാലും നാലു കാലില്‍ പോവില്ല'; രഞ്ജിനിയുടെ വീഡിയോ കാണാം

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

Read more topics: driver, nurse, jail, britain, idukki
English summary
M1 fatal crash; driver malayalee nurse gets 5 years jail
topbanner

More News from this section

Subscribe by Email