topbanner
Tuesday May 23rd, 2017 - 6:47:am
topbanner

ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തിരയിളക്കി 'ദിലീപ് ഷോ 2017'

NewsDesk
ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തിരയിളക്കി 'ദിലീപ് ഷോ 2017'

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗേറ്റ്‌വേ തീയേറ്ററില്‍നടത്തിയ ഫണ്ട് റൈസിംഗ് പ്രോഗ്രാം 'ദിലീപ് ഷോ 2017' അവതരണ മികവിലൂടെ ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തിരയിളക്കി പെയ്തിറങ്ങി.

ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം നാലു മണിക്കൂര്‍ നീണ്ടു നിന്നു. അമേരിക്കയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലുതും കലാകാരന്മാരെക്കൊണ്ട് സമ്പന്നവുമായ ദിലീപ്‌ഷോ 2017 വന്‍ വിജയമായിരുന്നു.

മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ധാരാളം ചിത്രങ്ങളില്‍ വ്യത്യസ്തമാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബമനസ്സുകളില്‍ ഇടംനേടിയ ദിലീപും സംഘവും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും, നൃത്തങ്ങളും, സൂപ്പര്‍ഹിറ്റ് കോമഡിഷോകളുമാണ് സ്റ്റേജില്‍ അവതരിപ്പിച്ചത്.

നാദിര്‍ഷാ അണിയിച്ചൊരുക്കിയ ഈ ഷോയില്‍ ദിലീപിനെ കൂടാതെ റിമി ടോമി, കാവ്യാ മാധവന്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, നമിത പ്രമോദ്, കൊല്ലം സുധി, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് തുടങ്ങി 26 ല്‍പ്പരം കലാകാരന്മാര്‍ സദസ്സിനെ ആവേശത്തിന്റെ നിറുകയില്‍ എത്തിച്ചു.

ചിക്കാഗോയില്‍ വളരെ നാളുകള്‍ക്കുശേഷമാണ് ഇത്രയും ജനപങ്കാളിത്തമുള്ള ഒരു സ്റ്റേജ് ഷോ അരങ്ങേറിയത്. ഗേറ്റ്‌വേ തിയറ്റല്‍ നിറഞ്ഞുനിന്ന ഷോയുടെ ടിക്കറ്റുകള്‍ അവസാനദിവസം സോള്‍ഡ് ഔട്ടായി. ഈ ഷോ ഒരു മെഗാഷോ ആക്കിമാറ്റിയ ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ചിക്കാഗോ കെ.സി.എസിന്റെ നന്ദിയും കടപ്പാടും ചിക്കാഗോ കെ.സി.എസ്. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു.

ദിലീപ് ഷോയ്ക്ക് ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍, ബൈജു കുന്നേല്‍, തോമസ് പൂതക്കരി, ജിനോ കക്കാട്ടില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, സാജന്‍ പച്ചിലമാക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read more topics: dileep, kavya, dileep show, Chicago,
English summary
dileep show 2017 chicago
topbanner topbanner

More News from this section

Subscribe by Email