Wednesday May 23rd, 2018 - 8:21:pm
topbanner

വിമാനത്താവള ടെര്‍മിനല്‍ പോലൊരു മത്സ്യമാര്‍ക്കറ്റ്; ദുബായിലെ പുതിയ മാര്‍ക്കറ്റ് ശ്രദ്ധേയാകര്‍ഷിക്കുന്നു

NewsDesk
വിമാനത്താവള ടെര്‍മിനല്‍ പോലൊരു മത്സ്യമാര്‍ക്കറ്റ്; ദുബായിലെ പുതിയ മാര്‍ക്കറ്റ് ശ്രദ്ധേയാകര്‍ഷിക്കുന്നു

ദുബായ്: ദബായിലെ പുതിയ മത്സമാര്‍ക്കറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുബായ് ആശുപത്രിയുടെ എതിര്‍വശത്തായാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് എന്ന പുതിയ ഫിഷ് മാര്‍ക്കറ്റ് പണി കഴിപ്പിച്ചിരിക്കുന്നത്.

അത്യാധുനിക സജ്ജീകരണങ്ങളോടെയും അതിലുപരി നല്ല വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റാണ് പുതിയത്. ദെയ്‌റയിലെ പഴയ മത്സ്യച്ചന്തയിലെ കച്ചവടക്കാര്‍ പുതിയ മാര്‍ക്കറ്റിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

പൂര്‍ണമായും ശീതീകരിച്ച പുതിയ മാര്‍ക്കറ്റില്‍ മത്സ്യം കൂടാതെ, മാംസം, പഴം, പച്ചക്കറി സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുക. കോഫി ഷോപ്പുകള്‍, റസ്റ്ററന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മത്സ്യ വിഭാഗം മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പഴം-പച്ചക്കറി വിപണി ഈ മാസം അവസാനത്തോടെ പുതിയതിലേയ്ക്ക് മാറുമെന്ന് അധികൃതര്‍ പറഞ്ഞു.

പഴയ മത്സ്യ മാര്‍ക്കറ്റ് ഒഴിയാനും ഈ മാസം ഒന്‍പതോടെ പുതിയതിലേയ്ക്ക് മാറാനും വ്യാപാരികള്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍, സ്റ്റാള്‍ വാടക നിലവില്‍ നല്‍കുന്നതിനേക്കാളും ഇരട്ടിയായതിനാല്‍ വ്യാപാരികള്‍ പുതിയതിലേയ്ക്ക് നീങ്ങാന്‍ മടിച്ചു. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വാടക കുറയ്ക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതിമാസം 3000 ദിര്‍ഹം വാടകയും ജല-വൈദ്യുതി ബില്ലുമായിരുന്നു നേരത്തെ നല്‍കിയിരുന്നത്. ഇതാണ് ഇരട്ടിയിലധികമായത്. എന്നാല്‍, മത്സ്യത്തിലിടാനുള്ള ഐസ്, റഫ്രിജറേറ്റര്‍, സ്റ്റോറേജ്, ജല വൈദ്യുതി എന്നിവയുടെ ചാര്‍ജ് മാനേജ്‌മെന്റ് നല്‍കും.

ഫിഷ് കട്ടിങ് കേന്ദ്രം സ്വകാര്യ കമ്പനിയായിരിക്കും നടത്തുക. അതുകൊണ്ട് തന്നെ വിലയില്‍ ചെറിയ വര്‍ധനയുമുണ്ട്, ഒരു കിലോ ഗ്രാം മത്സ്യം വൃത്തിയാക്കാന്‍ ഒന്നര ദിര്‍ഹത്തില്‍ നിന്ന് രണ്ട് ദിര്‍ഹം. ചെമ്മീന്‍, കൂന്തള്‍, ഞണ്ട് എന്നിവ വൃത്തിയാക്കാന്‍ കിലോയ്ക്ക് മൂന്ന് ദിര്‍ഹവും നല്‍കണം. വിശാലമായ പാര്‍ക്കിങ്ങ് ആവശ്യക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും.

 

Read more topics: fish, market, Dubai
English summary
A brand new fish market has opened in Dubai

More News from this section

Subscribe by Email