topbanner
Saturday November 25th, 2017 - 1:08:pm
topbanner
Breaking News

50ാംനാള്‍ ഈ ഗെയിം കളിക്കുന്ന കുട്ടികളുടെ ജീവനെടുത്തേക്കും; ദുബായ് രക്ഷിതാക്കളും ആശങ്കയില്‍

NewsDesk
50ാംനാള്‍ ഈ ഗെയിം കളിക്കുന്ന കുട്ടികളുടെ ജീവനെടുത്തേക്കും; ദുബായ് രക്ഷിതാക്കളും ആശങ്കയില്‍

കളിക്കുന്നവരുടെ മാനസികനില തകരാറിലാക്കി അവരെ ആത്മഹത്യ ചെയ്യുന്ന വീഡിയോ ഗെയിം ലോകത്തിന് ആശങ്കയുണ്ടാക്കുന്നു. ബ്ലൂ വെയ്ല്‍ എന്ന ആത്മഹത്യാ ഗെയിം ഇതിനകംതന്നെ ലോകത്തെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലും യൂറോപ്പിലും മലയാളി കുടുംബങ്ങള്‍ ഏറെയുള്ള യു.എ.ഇയിലെ രക്ഷകര്‍ത്താക്കള്‍ പോലും ഈ ഗെയിമിന്റെ ഭീതിയിലാണെന്നാണ് ഒരു അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയില്‍ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം കുട്ടികള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ വിലക്കണമെന്നാണ് മുന്നറിയിപ്പ്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍.

ഒരിക്കല്‍ ഗെയിം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനാകില്ല. ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.

മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയില്‍ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നല്‍കുന്നു. ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതിന് വേണ്ടി ഓപ്പറേഷന്‍ ബ്ലൂ വെയില്‍ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്.

14നും 18നും ഇടയിലുള്ള കൗമാരക്കാരെയാണ് ഇത്തരത്തില്‍ ചതിയില്‍ കുടുക്കുന്നത്. ഇതില്‍ നിന്നും കുട്ടികളെ തടയാന്‍ മാതാപിതാക്കള്‍ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.

Read more topics: Blue Whale, suicide, game, Dubai
English summary
Blue Whale 'suicide game' big concern for Dubai parents
topbanner topbanner

More News from this section

Subscribe by Email